ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 150ല്‍പരം കുടിയേറ്റ തൊഴിലാളികള്‍ സൈക്കിളില്‍ നാട്ടിലേക്ക് പോകവേ വഴിയില്‍ പോലീസ് തടഞ്ഞു... മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത സാഹചര്യത്തില്‍ പോലീസ് ലാത്തി വീശി, മുഴുവന്‍ പേരെയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. താമസ സ്ഥലത്ത് നിന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. 150ല്‍പരം പേര്‍ സൈക്കിളില്‍ നാട്ടിലേക്ക് പോകുകയായിരുന്നു. ഇവരെ കൃഷ്ണ-ഗുണ്ടൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍വെച്ച് പൊലീസ് തടഞ്ഞു.
തുടര്‍ന്ന് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത സാഹചര്യത്തില്‍ ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ പേരെയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേരെ തഡേപള്ളിയിലെ സ്വകാര്യ ക്ലബ്ബിലാണ് താമസിപ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























