ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്കായി (എംജിഎന്‍ആര്‍ഇജിഎ) 40 ആയിരം കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി

കോവിഡ് മഹാമാരിയെ മറികടക്കാന്‍ തൊഴിലാളികളിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ കേന്ദ്രം. ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്കായി (എംജിഎന്‍ആര്‍ഇജിഎ) 40 ആയിരം കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം വിവരിക്കുകയായിരുന്നു ധനമന്ത്രി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി ബജറ്റിന് പുറമെയാണ് 40 ആയിരം കോടി രൂപ അനുവദിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎയ്ക്കായി ബജറ്റ് വിഹിതം 61,000 കോടി രൂപയാണ്. ഇതിനു പുറമെയാണ് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ തൊഴിലാളികള്‍ക്കായി 40,000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഈ നടപടി വരാനിരിക്കുന്ന മഴക്കാലത്ത് തൊഴിലാളികളെ സഹായിക്കുകയും ഉയര്‍ന്ന ഉല്‍പാദനത്തിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ ഉയണര്‍ത്തുകയും ചെയ്യുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികള്‍ പലരും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതിനാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം. അവര്‍ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ പങ്കാളികളായാല്‍ തൊഴില്‍ നേടാം.
https://www.facebook.com/Malayalivartha























