ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... പാക് സേന വെടിവെപ്പ് നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ദെഗ് വാര്‍ സെക്ടറിലാണ് സംഭവം. പാക് സേന വെടിവെപ്പ് നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
മെയ് ഒമ്പതിന് ദെഗ് വാര്‍ സെക്ടറില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പും ഷെല്ലിങ് നടത്തുകയും ചെയ്തു. ഇന്ത്യന്‍ തിരിച്ചടിച്ചതോടെയാണ് പാകിസ്താന്‍ വെടിവെപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha























