ആ അമ്മയ്ക്ക് രാജ്യത്തിന്റെ കൂപ്പുകൈ; ദര്‍ശനി ദേവി റോത്തന്‍ എന്ന എണ്‍പതുകാരിയാണ് കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം അണി ചേര്‍ന്നപ്പോള്‍ അത് ഓരോ ഇന്ത്യാക്കാരന്റെയും മനസ് മാത്രമല്ല കണ്ണും നിറച്ചു

ഇതാണ് ഭാരതത്തിലെ അമ്മമാര്‍. ജീവിതത്തിലെ മുഴുവന്‍ സ്‌നേഹവും സമ്പാദ്യവും ഒരു രാജ്യത്തിനായി നീക്കിവയ്ക്കുന്നവര്‍. അതും ഈ കൊറോണക്കാലത്ത്. ആയിരകണക്കിന് പേരാണ് ഓരോദിവസവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി വരുന്നത്. അതില്‍ ചിലതില്‍ കാരുണ്യത്തിന്റെ കരസ്പര്‍ശം കൂടുതലായിരുക്കും. ചിലതില്‍ കരുതല്‍. ഏതായാലും ഈ രണ്ട് ലക്ഷം രൂപയ്ക്ക് എത്ര കോടികളെക്കാളും വിലയുണ്ട് എന്ന് പറയേണ്ടി വരും. അതും രാജ്യത്തിനായി ജീവന്‍ ബലികഴിച്ച ധീരസൈനികന്റെ ഭാര്യ.
25 വയസ് മാത്രമുളളപ്പോള്‍ 27 വയസുകാരനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഈ രാജ്യസ്‌നേഹിക്ക് ഇന്ന് 80 വയസായി. തന്റെ സര്‍വ ആശകളും രാജ്യസ്‌നേഹത്തിനായി മാറ്റിവച്ച ഈ അമ്മ ഇപ്പോള്‍ രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്. 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സെനികന്റെ ഭാര്യ. രുദ്രപ്രയാഗ് സ്വദേശിയായ ദര്‍ശനി ദേവി റോത്തന്‍ എന്ന എണ്‍പതുകാരിയാണ് കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം അണി ചേര്‍ന്നപ്പോള്‍ അത് ഓരോ ഇന്ത്യാക്കാരന്റെയും മനസ് മാത്രമല്ല കണ്ണും നിറച്ചു. തന്റെ ജീവിതം താന്‍ ജീവിച്ചതാണ്. എന്റെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ അഭിമാനം തോന്നും. ഈ പണം രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും ദര്‍ശനി ദേവി പറയുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പമായിരുന്നു ദര്‍ശനി ദേവി താമസിച്ചിരുന്നത്. ഭര്‍ത്താവിനേക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്. ഇത് എന്റെ രാജ്യത്തിനായി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യമാണെന്നും അവര്‍ വിശദമാക്കി. ഈ കോവിഡ് പോരാട്ടത്തില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഉളള സമ്പാദ്യം മുഴുവന്‍ നല്‍കി മാതൃകയായി നിരവധി പേര്‍ വന്നിരുന്നു.
കഴിഞ്ഞമാസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതത്തിലെ സമ്പാദ്യം മുഴുവനായും നല്‍കിയ ദേവിക ഭണ്ഡാരിയെന്ന അറുപത്തിയെട്ടുകാരിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഇവര്‍ 10 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇതാണ് ഇന്ത്യ. ഈ നല്ല മനസുകള്‍ തന്നെയാണ് കോവിഡ് കാലത്ത് നമ്മുടെ കരുത്ത്.
https://www.facebook.com/Malayalivartha























