വമ്പന്‍ ആക്ഷന്‍ പ്ലാന്‍ ; തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തി

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തി. സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങും. നാല് മണിക്കൂര്‍ സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങും.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. ഓരോ ക്ലാസിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തു. രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാശ്രയ ഭാരത് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി അവസാന ഘട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതിസന്ധികളെ അവസരമാക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്നത്തെ പ്രഖ്യാപനങ്ങളും ഇതിനെ കേന്ദ്രീകരിച്ചാണെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ്, ആരോഗ്യം- വിദ്യാഭ്യാസം, ബിസിനസ്, കമ്പനി നിയമത്തിലെ ഭേദഗതികള്‍, വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയ പരിഷ്‌കരണങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുടുതല്‍ വിഭവ സമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഇന്നത്തെ പ്രഖ്യാപനത്തിലുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്നത്തെ പ്രഖ്യാപനങ്ങളും സ്വാശ്രയ ഭാരതം ലക്ഷ്യമിട്ടുള്ളതാണെന്നും ധനമന്ത്രി അറിയിച്ചു. ഭൂമി, തൊഴില്‍, നിയമം, പണം എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























