കേരളത്തിന് കൈ നിറയെ വാരിക്കോരി കൊടുത്ത് മോദി; കടമെടുത്തോ പക്ഷെ കടുപ്പിച്ച് തന്നെ; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി; പൊതുമേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. പൊതുമേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2020 -21 സാമ്പത്തിക വര്‍ഷത്തേക്കാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഉയര്‍ത്തിയത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. ഇതിലൂടെ 4.28 ലക്ഷം കോടി രൂപ അധികമായി സംസ്ഥാനങ്ങള്‍ക്ക് കടം എടുക്കാനാകും. എന്നാല്‍, ഈ കടമെടുപ്പ് ഉപധികളോടെ മാത്രമാകും. പ്രധാനമായും നാല് മേഖലകളിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതിന്റെ ഭാ?ഗമായാണ് സംസ്ഥാനങ്ങളുടെ ഈ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ നടപ്പാക്കല്‍, വിവിധ സംരംഭങ്ങള്‍ എളുപ്പത്തില്‍ രാജ്യത്ത് ആരംഭിക്കാന്‍ വേണ്ടി, കാര്യക്ഷമമായ വൈദ്യുതി വിതരണം നടപ്പാക്കാന്‍, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍, എന്നീ നാല് കാര്യങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവാക്കുക ലക്ഷ്യംവച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പരിധി ഉയര്‍ത്തുന്നത്. ഇതില്‍ക കുറഞ്ഞത് മൂന്ന് മേഖലകളിലേക്ക് എങ്കിലും തുക മാറ്റിവച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനം കടം എടുക്കാം. മൂന്ന് ശതമാനത്തില്‍ നിന്ന് അരശതമാനം വരെ പരിധി ഉയര്‍ത്താന്‍ നിബന്ധനകളില്ല. മൂന്നരയില്‍നിന്ന് നാലരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ കേന്ദ്ര നിബന്ധനകള്‍ സര്‍ക്കാര്‍ പാലിക്കണം. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചെയ്യും. കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട തീരുമാനം ആണ് കേന്ദ്രത്തില്‍നിന്ന് ഇന്നുണ്ടായത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനത്തില്‍ നഷ്ടം ഉണ്ടായതായി അം?ഗീകരിക്കുന്നു. 6,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്ക് ഏപ്രിലില്‍ നല്‍കിയിരുന്നതായി ധനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























