രാഷ്ട്രപതി ഭവനിലും കോവിഡ് എത്തി... മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; രാഷ്ട്രപതി ഭവനിലെ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റൈനില്‍

രാഷ്ട്രപതി ഭവന്റെ ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . വൈറസ് ബാധയെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അതോടെ രാഷ്ട്രപതി ഭവനിലെ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
രാഷ്ട്രപതി ഭവന്‍ കെട്ടിടത്തിലാണ് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രപതിഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























