രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.... പത്തു വയസിനു താഴെയും 65 വയസിനു മുകളിലുള്ളവരും ഒഴികെ പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം

രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും അനുവദിച്ചു. അതേസമയം, വിമാന സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാന-അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്‌സി, ഓട്ടോറിക്ഷാ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 65 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് അനുമതിയില്ല.
സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്‌മെന്റ് സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി. കടകള്‍ക്ക് തുറക്കാം. ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കും.പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും.ഹോട്ടലുകള്‍, തീയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍ തുറക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും. മതപരമായ കൂടിച്ചേരലുകള്‍ക്ക് കര്‍ശന വിലക്ക് തുടരും. അന്തര്‍ ജില്ലാ യാത്രകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന യാത്രകള്‍ സംസ്ഥാനങ്ങളുടെ ധാരണപ്രകാരം.വിമാന സര്‍വീസുകള്‍ ഇല്ല.സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ ഉപാധികളോടെ തുറക്കാന്‍ അനുമതി. എന്നാല്‍ കാണികളെ അനുവദിക്കില്ല.
എയര്‍ ആംബുലന്‍സുകള്‍ക്കു വിലക്കില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണമില്ല.ആളു കൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം തുടരും. മാളുകളിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകള്‍ മേയ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും, എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം.
ഓണ്‍ലൈന്‍/ഡിസ്റ്റാന്‍സ് ലേണിംഗ് പ്രോത്സാഹിപ്പിക്കും ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം
കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് പുറത്തിറങ്ങാം. അവശ്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല.
പൊതുയിടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹം. പൊതു തൊഴിലിടങ്ങളില്‍ മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കി. കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസപ്പെടുത്തരുത്.സാമൂഹിക അകലവും തൊഴിലിടത്തില്‍ ഉറപ്പാക്കണംതൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വാതില്‍പ്പിടികള്‍ ഉള്‍പ്പെടെ കൃത്യമായി വൃത്തിയാക്കണം. തെര്‍മല്‍ സ്‌ക്രീനിങ്ങും ഹാന്‍ഡ് വാഷും സാനിറ്റൈസര്‍ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം പരമാവധി വര്‍ക്ക് ഫ്രം ഹോമിനുള്ള അവസരങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണം
മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്.വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. പൊതുഇടങ്ങളിലെ മദ്യപാനം, പാന്‍, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു. പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.
https://www.facebook.com/Malayalivartha























