ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും പീസ് ടി വിയുടെ ഉടമയുമായ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നയിക്കിന് വന്‍ തിരിച്ചടി... സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചതിന് പീസ് ടി.വി.ക്ക് രണ്ടേമുക്കാല്‍ കോടി രൂപ പിഴ

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും പീസ് ടി വിയുടെ ഉടമയുമായ വിവാദ മതപ്രഭാഷകന് വന്‍ തിരിച്ചടി ഉണ്ടായിരിക്കുന്നു .ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി കപടവാദിയാണെന്നന്നുംബി ജെ പി അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇന്ത്യയിലേക്ക് താന്‍ മടങ്ങിഎത്തില്ലെന്നും മുന്‍പ് അദ്ദേഹം പറഞ്ഞിട്ടുണ്ട് .എന്നാല്‍ മോദി ഇസ്ലാം രാഷ്ട്രങ്ങളുമായി നിലനിര്‍ത്തുന്ന സൗഹൃദത്തെ പുകഴ്ത്തിയിട്ടുമുണ്ട് .എന്തിരുന്നാലും കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായി തന്നെ സാക്കിര്‍ നായിക് തുടരുകയാണ് .
വിദ്വേഷം പരത്തുന്ന ഉള്ളടക്കമുള്ള പരിപാടികളുടെ പേരിലാണ് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടി.വി.ക്ക് 30,000 പൗണ്ട് (2.75 കോടി രൂപ) പിഴ നല്‍കാന്‍ ഉത്തരവുണ്ടായിരിക്കുന്നത് . ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്കോം ആണ് ഈ തിരിച്ചടി നല്‍കിയത് .സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചതിന് തന്നെയാണ് നായിക്കിനെതിരെ നിയമനടപടി എന്നോണം രണ്ടേമുക്കാല്‍ കോടി രൂപ പിഴയിട്ടിരിക്കുന്നത് .
കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടി.വി. സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തുന്നു.ഇത് ലോകത്തു വലിയ ചേരിതിരിവുണ്ടാക്കുന്ന സാഹചര്യം തന്നെയാണ് എന്നാണ് ഓഫ്കോമിന്റെ കണ്ടെത്തല്‍ . വിദ്വേഷപ്രസംഗം നടത്തുകയും അതുവഴി കൊലപാതകത്തിനു പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലുകള്‍ക്ക് 3 ലക്ഷം പൗണ്ട് പിഴ ഇട്ടതോടു കൂടി ഇന്ത്യയുടെ ആവശ്യങ്ങളുള്‍പ്പടെ ഇനി മലേഷ്യ അംഗീകരിക്കേണ്ടി വരും എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . ബ്രിട്ടിഷ് സര്‍ക്കാരിനു കീഴിലുളള മാധ്യമ നിരീക്ഷണ നിയമാധികാര സമിതിയായ ഓഫ്കോം ഗുരുതരാമായ പിഴവുകള്‍ സാക്കിര്‍ നായിക്കിന്റെ ഭാഗത്തു കണ്ടെത്തിയതോടെയാണ് കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭീമമായ തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ടത് .നായിക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള പീസ് ടിവി, പീസ് ടിവി ഉറുദു എന്നീ ചാനലുകള്‍ക്കാണ് ഇപ്പോള്‍ പിഴയിട്ടത്.ഇതോടെ ചാനല്‍ സംപ്രേഷണമുളപ്പടെ ഉള്ള കാര്യങ്ങളില്‍ പതിവ് ശൈലി തുടരുന്നത് നിലനില്‍പ്പിനു തന്നെ ഭീഷണിയാകും എന്നുറപ്പായിക്കഴിഞ്ഞു
ദുബായില്‍നിന്നു സംപ്രേഷണം ചെയ്യുന്ന സാറ്റലൈറ്റ് ടെലിവിഷന്‍ നെറ്റ്വര്‍ക്കാണു പീസ് ടിവി. മാതൃകമ്പനി സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പീസ് ടിവി ഉറുദുവിന് 2 ലക്ഷം പൗണ്ടും പീസ് ടിവിക്ക് ഒരു ലക്ഷം പൗണ്ടുമാണ് പിഴ വിധിച്ചത്. 2019 ജൂലൈയില്‍ സംപ്രേഷണം ചെയ്ത പരിപാടിയാണു നടപടിയിലേക്കു നയിച്ചത്.മലേഷ്യയിലുള്ള സാക്കിര്‍ നായിക്കിനെ വിവിധ കേസുകളില്‍ വിട്ടുകിട്ടാന്‍ ഏറെ നാളായി ഇന്ത്യ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് അനാവശ്യമായി നായിക്കിന്റെ സംരക്ഷിക്കുന്ന മലേഷ്യയെ ഇന്ത്യ വിമര്‍ശിച്ചത് .പീസ് ടി.വി. ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും പീസ് ടി.വി.യുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടി.വി.യുമാണ് തുകയടയ്‌ക്കേണ്ടത്. വിദ്വേഷ പ്രഭാഷണത്തിന്റെപേരില്‍ പീസ് ടി.വി. ഉറുദുവിന്റെ ലൈസന്‍സ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിര്‍നായിക്കിന്റെ യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ടി.വി.ക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളില്‍ ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന സാക്കിര്‍ നായിക്ക് 2016-ല്‍ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യന്‍ പൗരത്വമുള്ള ഇയാളെ വിട്ടുതരാന്‍ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























