ഇന്ത്യയില്‍ കോവിഡ് മരണം 3000 കടന്നു... മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിസ് സ്ഥിരീകരിച്ചത് 2347 പേര്‍ക്ക്... ഇന്ത്യ പ്രതീക്ഷിക്കാത്ത വലിയ വെല്ലുവിളി

ഇന്ത്യയില്‍ കോവിഡ് മരണം 3000 കടന്നു എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് .രാജ്യത്താകമാനം 95000 ലധികം രോഗബാധിതരുണ്ടായി എന്നതാണ് ഔദ്യോഗികമായി പുറത്ത് വിട്ട് കണക്ക് .ഇതില്‍ ഏറ്റവും അധികം രോഗബാധിതരും കോവിഡ് മരണവും മഹാരാഷ്ട്രയില്‍ തന്നെയാണ് . നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയെങ്കിലും മറ്റു മൂന്നു ഘട്ടങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇളവുകള്‍ കൂടുതലായി നല്കിയിരിക്കുകയാണ് .ഇതില്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ നടപടികള്‍ കൈക്കൊള്ളാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് .ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലനിക്കുന്നുണ്ടെങ്കിലും രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
അയ്യായിരത്തിനടുത്താളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോക്ക് ഡൌണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവുകള്‍ വലിയ തോതില്‍ നടപ്പാക്കിയില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത് .അതേസമയം അതാത് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ പ്രയോജനപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ആനുകൂല്യങ്ങളും നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിസ് സ്ഥിരീകരിച്ചത് 2347 പേര്‍ക്കാണ് . ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഞായറാഴ്ച മാത്രം 63 കോവിഡ് രോഗികള്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്താകെ ഇതുവരെ 33,053 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7688 പേര്‍ രോഗമുക്തരായപ്പോള്‍ 1198 പേര്‍ മരിച്ചു. രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തരആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ഇന്ത്യയില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ച നഗരമായ മുംബൈയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഞായറാഴ്ച മാത്രം 1595 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 734 പേരാണ് മുംബൈയില്‍ മരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനു മുന്‍പു തന്നെ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. രാജ്യത്താകെ ഇതുവരെ 95698 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നു ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് . ഇതില്‍ 53,946 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 34109 പേര്‍ രോഗമുക്തരായപ്പോള്‍ 3025 പേര്‍ മരണത്തിനു കീഴടങ്ങി.രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് തൊഴില്‍ ലഭ്യമല്ലാത്ത സാഹചര്യമുള്‍പ്പടെ ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇന്ത്യ നിലവില്‍ അഭിമുഖീകരിക്കുന്നത് .
https://www.facebook.com/Malayalivartha























