ചെന്നൈയില്‍ നിന്ന് വന്ന കോവിഡ് രോഗി കിടന്നുറങ്ങിയത് കടത്തിണ്ണയില്‍... രണ്ട് ദിവസം മുന്‍പ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച യുവാവാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയത്

ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ട അയല്‍ സംസ്ഥാനത്തു നിന്നെത്തിയ ആളെ സ്വരൈ്യവിഹാരത്തിനു വിട്ട് അധികൃതരുടെ ഗുരുതര കൃത്യ വിലോപം എന്ന രീതിയിലുള്ള വാര്‍ത്ത പുറത്ത് വരികയാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കേരളത്തിലെത്തിയ ദിവസം തങ്ങിയത് കടത്തിണ്ണയില്‍. ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പിലാണ് വിവരമുള്ളത്. ചെന്നൈയില്‍ നിന്ന് പാസില്ലാതെ എത്തിയ ഇദ്ദേഹം രണ്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ പോയെങ്കിലും താമസസൗകര്യം ലഭിച്ചില്ല. സഞ്ചാരപാതയിലുണ്ടായിരുന്നവരെ ക്വാറന്റീനിലാക്കും. ചെന്നൈയില്‍ നിന്ന് വന്ന കോവിഡ് രോഗി കിടന്നുറങ്ങിയത് കടത്തിണ്ണയില്‍. രണ്ട് ദിവസം മുന്‍പ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച യുവാവാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 10 നാണ് ചെന്നൈയില്‍ നിന്നും ഈ വ്യക്തി കോഴിക്കോട് എത്തിയത്. പാസ് ഇല്ലാതെയായിരുന്നു യാത്ര. അന്ന് തന്നെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ എത്തിയിരുന്നെങ്കിലും താമസിക്കാനുള്ള സൗകര്യം കിട്ടിയില്ല. ഇതേ തുടര്‍ന്ന് കടത്തിണ്ണയിലാണ് ഇദ്ദേഹം കിടന്നത്. പിറ്റേന്നു തന്നെ ഹോം ക്വാറന്റൈനിലേക്കും മാറി.
വാളയാര്‍ വഴി ടാക്സിയിലായിരുന്നു ഇദ്ദേഹം എത്തിയത്. മെഡിക്കല്‍ ഷോപ്പിലും ആയുര്‍വേദ ആശുപത്രിയിലും ചായക്കടയിലും പോയിട്ടുണ്ട്. രോഗ ലക്ഷണം പ്രകടമാക്കിയതിനെ തുടര്‍ന്ന് 14 നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനിലാക്കി.
മെയ് 9 ന് രാത്രി 9 മണിയോടെ ചെന്നൈയില്‍ നിന്ന് 9 പേരോടൊപ്പം ടാക്സി വാഹനത്തില്‍ പുറപ്പെട്ട ഇയാള്‍ മെയ് 10ന് രാവിലെ 6 മണിയോടെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. യാത്ര ചെയ്ത മൂന്നുപേര്‍ക്ക് യാത്ര പാസില്ലാത്തതിനാല്‍ വൈകുന്നേരം 6 വരെ അവിടെ നില്‍ക്കേണ്ടിവന്നു.
തുടര്‍ന്ന് വൈകിട്ട് മറ്റു രണ്ടു പേരോടൊപ്പം ബുക്ക് ചെയ്ത് ലഭിച്ച വാഹനത്തില്‍ മെയ് 10ന് രാത്രി 11.55 ഓടെ വടകരയില്‍ എത്തി.
ഒപ്പമുണ്ടായിരുന്നു ഒരാള്‍ അതെ വാഹനത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയാനായി ചെമ്മരത്തൂരിലെ വീട്ടിലേക്ക് പോയി. ഇയാളും മറ്റൊരു വ്യക്തിയും വടകരയിലെ പുതിയ സ്റ്റാന്റിനടുത്ത ആലക്കല്‍ റെസിഡന്‍സി (കൊവിഡ് കെയര്‍ സെന്റര്‍) പോകുകയും ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടെ വന്നയാള്‍ക്ക് താമസസൗകര്യം ലഭിച്ചു. എന്നാല്‍, ഈ വ്യക്തിക്ക് താമസസൗകര്യം ലഭിച്ചില്ല.
രാത്രി മുഴുവന്‍ ഇദ്ദേഹം ബസ്റ്റാന്റിനടുത്തുള്ള കടയുടെ വരാന്തയില്‍ കിടന്നു. രാവിലെ അദ്ദേഹത്തിന് ഫോണില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ സൗകര്യം ലഭ്യമായ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകാനായി വടകര പഴയ സ്റ്റാന്‍ഡില്‍ എത്തി. അവിടെ നിന്ന് ചായ കുടിച്ചു. സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ ആയുര്‍വേദ ആശുപത്രിയില്‍ എത്തി. അവിടെയും ക്വാറന്റൈന്‍ സൗകര്യം ലഭിച്ചില്ല.
അടുത്തുതന്നെയുള്ള കടയില്‍ നിന്ന് ചായ കുടിച്ചു. ഈ വ്യക്തിയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തുകയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ നരിപ്പറ്റയില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയ വീട്ടിലേക്ക് അയക്കുകയുണ്ടായി. വീട്ടില്‍ ഈ ദിവസങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 13 ാം തീയതി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കൊറോണ വൈറസില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha























