പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍. കഴിഞ്ഞ ഡിസംബറില്‍നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഷഹീന്‍ബാഗ് സ്വദേശിയായ അസിഫ് ഇക്ബാല്‍ തന്‍ഹയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥി ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അംഗമാണെന്നും പോലീസ് പറഞ്ഞു.
ജാമിയ പോലീസ് 2019 ഡിസംബര്‍ 16ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മൂന്നാം വര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിയാണ് അസിഫ്. വിദ്യാര്‍ഥിയെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെന്നും അസിഫിനെ മേയ് 31 വരെ ജൂഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതായും പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























