ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ... രാമേശ്വരത്ത് 50 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു, ചുഴലിക്കാറ്റ് ഒഡീഷ ,ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു... ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. രാമേശ്വരത്ത് 50 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് ഒഡീഷ ,ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാന ,കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖല തളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്.
ബുധനാഴ്ച തീരം തൊടുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയിലും ബംഗാളിലും മുന്നൊരുക്കങ്ങളായി. 11 ലക്ഷം പേരെ ഒഡീഷ തീരപ്രദേശത്തുനിന്നും കുടിയൊഴിപ്പിച്ചു. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.
ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് ഒമ്ബത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുവേ കേരളത്തില്‍ എമ്ബാടും ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉംപുണ്‍ (അാുവമി) ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്നത്. കാറ്റ് ശക്തമായതിനാല്‍ ഇതിന്റെ ഗതിയില്‍ വ്യത്യാസമുണ്ടാകുന്നുണ്ട്. നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ഉംപുണി'ന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയാണ് നിലവിലുള്ളത്. ഇതിന്റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കല്‍പിക്കപ്പെടുന്നു.
ഇന്നലെ രാത്രി പെയ്ത മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയില്‍ വ്യാപകനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പലയിടത്തും വൈദ്യുതപോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞും വീണു.
വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്റെ മുകളില്‍ പാകിയിരുന്ന ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ടിവി പുരത്തും വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി.
ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിക്കുന്നുണ്ട്.
കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ലെന്നും അതിനാല്‍ വിശാലമായ താമസഗകരന്ദങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒഡീഷ മുഖ്യമരന്തി നവീണ്‍ പട് നായിക് അറിയിച്ചു.
ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോര്‍, ജാപൂര്‍, ഭാദ്രക്, മയൂര്‍ഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും.
പശ്ചിമബംഗാളില്‍ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്‌നാപൂര്‍, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കേരളത്തിലും മഴ
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കാം. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്ബത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്
"
https://www.facebook.com/Malayalivartha























