വെറും നാലുദിവസം മാത്രം പ്രായം; എരിക്കിൻ പാൽ കൊടുത്ത് കൊന്നത് അച്ഛനും അമ്മൂമ്മയും, നാലാമതും പെൺകുട്ടി ആയതിനാലെന്ന് മൊഴി

ഗാർഹിക പീഡനവും കൊലപാതകവും പെണ്കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നെന്ന വാർത്തകൾ ഈ കൊറോണ ഭീതിക്കിടയിലും ഈ ലോക് ഡൗൺ കാലയളവിൽ വർധിച്ചുവരികയാണ് എന്ന് പല പഠനങ്ങളും വ്യക്തമാക്കുകയുണ്ടായി. ഇത്തരം ഒരു സാഹചര്യത്തിൽ സുരക്ഷാ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ പിറക്കുന്ന കുഞ്ഞിന് പോലും സുരക്ഷിതാവാം ഇല്ലാത്ത സാഹചര്യത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
അത്തരം ഒരു വാർത്തയാണ് തമിഴ്‌നാട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത്. നാലുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് അച്ഛനും അമ്മൂമയും അറസ്റ്റിലായിരിക്കുകയാണ്. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്റെ മൊഴി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മധുര ഷോളവനത്താണ് എരിക്കിൻപാൽ കൊടുത്ത് കുട്ടിയെ കൊന്നത് എന്നും കണ്ടെത്തുകയുണ്ടായി. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത് എന്ന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ കഴിഞ്ഞ മാർച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തി കൂഴിച്ചിട്ടിരുന്നു. മധുര പുല്ലനേരി ഗ്രാമത്തിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ അധികൃതർ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























