ദാവൂദിനെ പൂട്ടുമെന്നുറപ്പായി' ;ദാവൂദിന്റെ സഹായിയെ വിട്ടുതരാതെ ബ്രിട്ടണ്‍: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ വഴിവിട്ട നീക്കം വിവാദത്തിലേക്ക്

ഗുജറാത്തിലെ സ്ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാത്ത ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്. പാക് വംശജന്‍ കൂടിയായ സാജിദ് ജാവിദാണ് ഇന്ത്യക്ക് പ്രതിയെ കൈമാറാതെ ചട്ടലംഘനം നടത്തുന്നത്. ദാവൂദിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കണ്ണിയായ മുഹമ്മദ് ഹനീഫ് എന്ന ടൈഗര്‍ ഹനീഫയെയാണ് ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്‍ സംരക്ഷിക്കുന്നത്.
1993ലെ സൂറത്ത് ബോംബ് സ്ഫോടനത്തിന്റെ മൂഖ്യസൂത്രധാരനായ ഹനീഫ് പിടിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ 2010ല്‍ ഇയാളെ പിടികൂടിയിരുന്നു. 2005ല്‍ ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് സംഘടിപ്പിച്ച് കഴിയവേയാണ് പിടികൂടിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു പലചരക്ക് കടയില്‍ ജോലിചെയ്യുമ്പോഴാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. തനിക്കെതിരെയുള്ള ഇന്ത്യയുടെ നടപടി തള്ളാനായി ഹനീഫ് 2013ല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 2019ല്‍ ഇന്ത്യയുടെ നീക്കം ഫലം കാണുകയും കൈമാറാന്‍ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ പാക് വംശജന്റെ നിയമലംഘനം. ഏതായാലും ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യം വെച്ച് പൂട്ടാനുറച്ച് നീങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിലും ഗള്‍ഫിലും ദാവൂദിന്റെ കേന്ദ്രങ്ങളില്‍ വലവിരിച്ച് അന്വേഷണ ഏജന്‍സികള്‍ ഇറങ്ങിയിരുന്നു. ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണ മാതൃകയില്‍ ആക്രമണം നടത്താന്‍ ലെഷ്‌ക്കര്‍ ഇ തോയ്ബയുമായി ചേര്‍ന്ന് ദാവൂദ് ഇബ്രാഹിം പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതുകൊണ്ട് തന്നെ നേരത്തെ തന്നെ ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരായ നീക്കവും ശക്തമാക്കുന്നതിനാണ് ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്,പാകിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഡി കമ്പനിയുടെ
നീക്കങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്.ഇപ്പോള്‍ പാകിസ്താനില്‍ ഉള്ള ദാവൂദ് ഇബ്രാഹിം പാക് സുരക്ഷാ ഏജന്‍സികളുടെ സംരക്ഷണയിലാണ്,അതേസമയം ഇന്ത്യ വീണ്ടും മിന്നലാക്രമണത്തിന് തയ്യാറെടുക്കുകയാണോ എന്ന് ആശങ്കപെടുന്ന
പാകിസ്താന്‍ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























