ചുഴലിക്കാറ്റും മഴയും; നൂറോളം മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്

രാമേശ്വരം കടലോരത്ത് അര്‍ധരാത്രിയോടെ വീശിയ ചുഴലിക്കാറ്റിലും മഴയിലും നൂറോളം മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. പാമ്ബന്, തങ്കച്ചിമഠം, മണ്ഡപം വടക്ക് കടല്ക്കരയില് നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളാണ് കാറ്റില്‍ കൂട്ടിയിടിച്ചും കടല്ഭിത്തികളിലിടിച്ചും തകര്‍ന്നത്. വലകളുള്പ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും ഉപയോഗ്യമല്ലാതായി.
50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ലോക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ തകര്‍ന്നത് കനത്ത ആഘാതമായി. ഞായറാഴ്ച വൈകീട്ട് കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍, പുതുച്ചേരി മേഖലകളിലും ചുഴലിക്കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടമുണ്ടായി.
https://www.facebook.com/Malayalivartha























