രാഷ്ട്രീയം മറന്ന് ആ കാര്യത്തില്‍ ഒറ്റക്കെട്ടായി യുപി; പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് യോഗി ആദിത്യനാദ്; ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭ്യര്‍ത്ഥന;

രാഷ്ട്രീയം മറന്ന് പ്രയങ്ക പറഞ്ഞപ്പോള്‍ അത് നടപ്പിലാക്കി യോഗി, കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കിയത്. ഉത്തര്‍പ്രദേശിലെ ഓറൈയായില്‍ ലോറി അപകടത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. നടന്നും വലഞ്ഞും മടങ്ങുന്ന നിരവധി തൊഴിലാളികളെ സംസ്ഥാനാതിര്‍ത്തിയില്‍ എത്തിക്കാന്‍ രാഷ്ട്രീയം നോക്കാതെ ബസും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കണം എന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. ആ ആവശ്യത്തിലാണ് 1000 ബസുകള്‍ ഓടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാതൃതയായത്
ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭ്യര്‍ത്ഥന. ഉത്തര്‍പ്രദേശിന്റെ അടുത്തുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഓടിച്ചിരുന്നു.അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തങ്ങള്‍ ചെയ്ത പോലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഓടിക്കുവാന്‍ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടണമെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ ആവശ്യപ്പെട്ടു.
മാത്രമല്ല കൊവിഡിന്റെ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാരെ തിരികെ ഉത്തര്‍ പ്രദേശിലെത്തിക്കാന്‍ 12,000 ബസുകള്‍ അയക്കാനൊരുങ്ങിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്ന ഇവരുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടിയേറ്റക്കാരുടെ യാത്രാവശ്യത്തിനായി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് 200 ബസുകള്‍ വീതം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അങ്ങനെയെങ്കില്‍15,000 ബസുകളാണ് എല്ലാ യു.പിയിലെ 75 ജില്ലകളിലേക്കുമായി വേണ്ടിവരിക. ഇവര്‍ ഉത്തര്‍ പ്രദേശില്‍ എത്തിക്കഴിഞ്ഞാലുടനെ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കണമെന്നും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാല്‍നടയായോ,ടു വീലറുകളോ ത്രീ വീലറുകളോ ഉപയോഗിച്ചോ, ട്രക്കുകള്‍ വഴിയോ കുടിയേറ്റക്കാര്‍ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ട്രെയിനുകള്‍ വഴിയോ ബസുകള്‍ വഴിയോ മാത്രമേ അവര്‍ സഞ്ചരിക്കാന്‍ പാടുള്ളൂ. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നു. അധികം വൈകാതെ ബസുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരംഅതിനിടെ, നടന്നും വലഞ്ഞും മടങ്ങുന്ന നിരവധി തൊഴിലാളികളെ സംസ്ഥാനാതിര്‍ത്തിയില്‍ എത്തിക്കാന്‍ രാഷ്ട്രീയം നോക്കാതെ ബസും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കണം എന്ന പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചിരുന്നു. 1000 ബസുകള്‍ ഓടിച്ചാണ് യോഗി ആദിത്യനാഥ് ഈ ആവശ്യം നടപ്പാക്കിയത്.
https://www.facebook.com/Malayalivartha























