കോവിഡ് വിപത്ത് ഏല്‍പ്പിച്ച കനത്ത ആഘാതം തുടരുന്ന സാഹചര്യത്തില്‍ അടുത്ത വെല്ലുവിളി കൂടി ഉയര്‍ന്നു വരുന്നു... ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ കനത്ത ആഘാതം തീരദേശമേഖലയില്‍ ഉണ്ടാകാന്‍ ഇടയുള്ളത് കണക്കിലെടുത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ വ്യാപിപ്പിക്കുന്നു, മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെ വേഗത്തിലുണ്ടാകുന്ന കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് ഉച്ചയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വിനാശം ഉണ്ടാകുന്നതിനു കാലം പ്രവചിക്കുക അസാധ്യം .മഴ സംഹാര താണ്ഡടവമാടാന്‍ കലിതുള്ളിനില്‍ക്കുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ വിറങ്ങലിച്ചു നിസ്സഹഹായരായി നില്‍ക്കുകയാണ് പത്തുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സഹോദരര്‍ .ഈ നേര്‍ക്കാഴ്ച കണ്ടു നില്‍ക്കുക അസാധ്യം .കോവിഡ് വിപത്ത് ഇവരുടെ ജീവിതത്തിനുമേല്‍ ഏല്‍പ്പിച്ച കനത്ത ആഘാതം തുടരുന്ന സാഹചര്യത്തിലാണ് അടുത്ത വെല്ലുവിളി കൂടി ഉയര്‍ന്നു വന്നിരിക്കുന്നത് .മനുഷ്യനിലവശേഷിക്കുന്ന മനോവീര്യം മുഴുവനായി കെടുത്തി ഭീതി ഓരോ മനസ്സുകളിലും നിറയ്ക്കുന്ന അതിദാരുണമായ അവസ്ഥ .
കാലാവസ്ഥ റിപ്പോര്‍ട്ട് ഒട്ടും ശുഭകരമല്ലാത്തതിനാല്‍ തന്നെ താത്കാലിക ക്യാമ്പുകളിലേക്ക് മറുവാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ കനത്ത ആഘാതം തീരദേശമേഖലയില്‍ ഉണ്ടാകാന്‍ ഇടയുള്ളത് കണക്കിലെടുത്താണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ വ്യാപിപ്പിക്കുന്നത് . മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതിതീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ ഇന്ന് ഉച്ചയോടെ കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് കിഴക്കന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരപഥം. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡീഷാ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റ് വീശുകയാണ്.അതിനാല തന്നെ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ സാദാ ജാഗരൂഗരാണ് .ഏതു തരത്തിലുള്ള ദിശാവ്യതിയാനവും മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പതിനഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. ദുരന്ത നിവാരണ സേനയുടെ കീഴിലുള്ള 37 സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഒഡീഷയില്‍ 12 സംഘങ്ങളെയും, പശ്ചിമ ബംഗാളില്‍ 10 സംഘങ്ങളെയുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്.ഇത് കൂടാതെ സായനം ഈ മേഖലകളില്‍ സുസജ്ജമാണ് എന്ന റിപ്പോര്‍ട്ടുകൂടി ഏറ്റവുമൊടുവില്‍ പുറത്ത് വന്നിരിക്കുകയാണ് .അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കു കൂട്ടപ്പെടുന്ന ജഗത്‌സിംഗ്പൂരില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കടലോര മേഖലകളിലും നഗരങ്ങളിലെ ചേരിയിലും താമസിക്കുന്നവരെ നാളെയോടെ ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.അതിനാല്‍ തന്നെ സമയപരിധി വലിയ വെല്ലുവിളിയായി ഭരകൂടത്തിനു മുന്നില്‍
വന്നിരിക്കുകയാണ്.കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിന് പുറമെ സാംസ്ഥാന ഘടകവും അതാത് ജില്ലാ ഭരണകൂടവും ഹെല്‍പ് ലൈന്‍ ഡെസ്‌കുകള്‍ തുറക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha























