ഇന്ത്യയിലെ രോഗികളിലെ പുതിയ പ്രതിഭാസം; പ്രവാസികളുടെ മടക്കയാത്ര; ആശങ്ക പടര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍; മാര്‍ഗരേഖ പരിഷ്‌ക്കരിച്ച് ഐസിഎംആര്‍

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ചിലയിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കയ്യില്‍നിന്നും പോയ അവസ്ഥയിലാണ്. രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേയ്ക്ക് അടുക്കുകയും ചെയ്തിരിക്കും. സാഹചര്യത്തില്‍ ഐസിഎംആര്‍ രോഗനിര്‍ണയ പരിശോധന മാര്‍നിര്‍ദേശം പരിഷ്‌ക്കരിച്ചിരിക്കുകയാണ്. പല തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ഒരു ലക്ഷണങ്ങള്‍ പോലും കാണിക്കാത്തവരും രോഗികളാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണിത്. വാര്‍ഡ് തലംവരെ സോണുകള്‍ തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പ്രവാസികളുടെയും അതിഥി തൊഴിലാളികളുടെ മടക്കവും കണക്കിലെടുത്താണ് രോഗനിര്‍ണയ പരിശോധന വ്യാപനകമാക്കാന്‍ പുതിയ മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കിയത്. ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധന വേണം.
പനിയും ചുമയുമായി ആശുപത്രിയില്‍ ചികില്‍സതേടുന്നവര്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ സാംപിള്‍ പരിശോധിക്കണം. പ്രവാസികളെയും അതിഥി തൊഴിലാളികളെയും പനിയോ, ചുമയോ ഉണ്ടെങ്കില്‍ പരിശോധിക്കണം. ജില്ലകള്‍, കോര്‍പ്പറേഷനുകള്‍, വാര്‍ഡുകള്‍ എന്നിവ അടിസ്ഥാനമാക്കി സോണുകള്‍ തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി പ്രീതി സുദന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രോഗികളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്റെ തോത്, മരണനിരക്ക് എന്നിവ മാനദണ്ഡമാക്കണം. 200 അധികം കേസുകള്‍, 14 ദിവസത്തിനുള്ളില്‍ രോഗം ഇരട്ടിക്കുക, 6 ശതമാനത്തിലധികം മരണനിരക്ക് എന്നിവ അതീവ ഗുരുതര സാഹചര്യമായി കണക്കാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവേശന വ്യവസ്ഥകള്‍ കര്‍ശനമാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് സമീപമുള്ള പ്രദേശം ബഫര്‍ സോണായി തിരിച്ച് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 5,242 പേരാണ് രോഗികളായത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മണിക്കൂറിനിടെ രോഗം ബാധിച്ചത് 5,242 പേര്‍ക്ക്. 157 മരണം. ആകെ മരണസംഖ്യ 3029. രോഗം സ്ഥിരീകരിച്ചത് 96,169 പേര്‍ക്ക്. രാജ്യത്തെ 33.5 ശതമാനം രോഗികളും മഹാരാഷ്ട്രയില്‍. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 23 ദിവസം കൂടുമ്പോള്‍. 36,823 പേര്‍ക്ക് രോഗം മാറി.
അതേസമയം മുംബൈയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായതായി പരാതി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം കൊണ്ടു പോവാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി
നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29 കാരന്റെ മൃതദേഹമാണ് കാണാതായത്. മെയ് 9നാണ് കൊവിഡ് ലക്ഷണങ്ങളോടെ ഉമര്‍ വീട്ടില്‍ മരിക്കുന്നത്. ഇയാള്‍ക്ക് കൊവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് പൊലീസ് തീരുമാനമെടുത്തു. മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാച ഇയാള്‍ക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം വന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ചോദിച്ച് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്.
https://www.facebook.com/Malayalivartha























