ഈ കൊവിഡിലും മോദിയാണ് നായകന്‍; കോവിഡില്‍ മോദിയുടെ ജനപ്രീതി കൂടി; ട്രംപിനും പുടിനും അടിപതറി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഇങ്ങനെ

ലോകരാജ്യങ്ങളിലെ വമ്പന്‍ നേതാക്കള്‍ക്ക് അടിപതറിയിട്ടും കൊറോണ വൈറസ് വ്യാപനം തടയുന്ന നടപടികളുടെ നെടുനായകത്വം വഹിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചതായി സര്‍വേ ഫലം. ഏതാനും ആഴ്ചകളായി മോദിയുടെ ജനപ്രീതി 90 ശതമാനമായി ഉയര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നീ ലോകനേതാക്കളെ അപേക്ഷിച്ച് വളരെ ഫലപ്രദമായാണു മോദി കോവിഡ് പ്രതിസന്ധിയെ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല മറ്റൊരു പ്രധാനപ്പെട്ട കാര്യം മാര്‍ച്ച് തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാനിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു മോദി സര്‍ക്കാര്‍ കടന്നുപോയിരുന്നത്. ഇതിനെല്ലാം മറികടന്നാണ് നരേന്ദ്രമോദിയുടെ ഈ നേട്ടം പൗരത്വ നിയമത്തെ ചൊല്ലി തെരുവുകള്‍ യുദ്ധക്കളങ്ങളായി മാറിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ മോദിയെ അനുകൂലിക്കുന്നവര്‍ 80 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കും ഉയര്‍ന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. അത് മാത്രമല്ല കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി ഇനിയും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതുപോലെതന്നെ ആയിരക്കണക്കിന് ആളുകള്‍ക്കും തൊഴില്‍ നഷ്ടമാകുകയും ചെറുകിട വ്യവസായം വന്‍തകര്‍ച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദി സര്‍ക്കാരിന് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കൂടുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 5,242 പേരാണ് രോഗികളായത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മണിക്കൂറിനിടെ രോഗം ബാധിച്ചത് 5,242 പേര്‍ക്ക്. 157 മരണം. ആകെ മരണസംഖ്യ 3029. രോഗം സ്ഥിരീകരിച്ചത് 96,169 പേര്‍ക്ക്. രാജ്യത്തെ 33.5 ശതമാനം രോഗികളും മഹാരാഷ്ട്രയില്‍. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 23 ദിവസം കൂടുമ്പോള്‍. 36,823 പേര്‍ക്ക് രോഗം മാറി.
"
https://www.facebook.com/Malayalivartha























