ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ റോഡപകടത്തില്‍ വീണ്ടും മരണം... ഉത്തര്‍പ്രദേശിലെ മഹോബയിലുണ്ടായ വാഹനാപകടത്തില്‍ കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ റോഡപകടത്തില്‍ വീണ്ടും മരണം. ഉത്തര്‍പ്രദേശിലെ മഹോബയിലുണ്ടായ വാഹനാപകടത്തില്‍ കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഝാന്‍സി-മിര്‍സാപുര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. ഡല്‍ഹിയില്‍നിന്ന് 17 അംഗ സംഘമാണ് ഉത്തര്‍പ്രദേശിലേയ്ക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെയാണ് ഇവര്‍ ട്രക്കില്‍ കയറിയത്.
"
https://www.facebook.com/Malayalivartha























