കൊവിഡിനെ പ്രതിരോധിക്കാന്‍ ഔഷധച്ചെടിയായ അശ്വഗന്ധയ്ക്ക് ആകുമെന്ന് ഡല്‍ഹി ഐ.ഐ.ടി; അശ്വഗന്ധയില്‍നിന്ന് മരുന്ന് വികസിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനമെന്നും പഠനം

രാജ്യത്ത് കൊവിഡ് രോഗികള്‍ ആശങ്കാജനകമായ വിധം കൂടുന്ന സാഹചര്യത്തില്‍ ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ, കോവിഡ്-19 പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണെന്നുള്ള കണ്ടുപിടിത്ത ഗവേഷണം. ഡല്‍ഹി ഐ.ഐ.ടി. യും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അശ്വഗന്ധയുടെയും തേനീച്ചപ്പശയുടെയും കോവിഡ് പ്രതിരോധത്തിനുള്ള ഔഷധമൂല്യം കണ്ടെത്തിയത്.
പഠനത്തിനായി സാര്‍സ്-കോവി-2 ന്റെ പ്രധാന എന്‍സൈം എടുത്താണ് വൈറല്‍പകര്‍ച്ചയ്ക്ക് കാരണമാകുന്ന മെയിന്‍ പ്രോട്ടിയസ്(എംപ്രോ) എന്നറിയപ്പെടുന്ന പ്രോട്ടീന്‍ വേര്‍തിരിച്ചത്. ഈ എന്‍സൈം മനുഷ്യരില്‍ ഇല്ലാത്തതിനാല്‍ എംപ്രോയെ ലക്ഷ്യംെവക്കുന്ന സംയുക്തത്തിന് കുറഞ്ഞ വിഷാംശം മാത്രമാണുണ്ടാകുക. അതിനാല്‍ ഇത് വൈറസിനെതിരേയുള്ള ഫലപ്രദമായി മരുന്നാകുമെന്ന് ഡല്‍ഹി ഐ.ഐ.ടി. ബയോടെക്‌നോളജി മേധാവി ഡി.സുന്ദര്‍ പറഞ്ഞു.
''അശ്വഗന്ധയില്‍നിന്ന് മരുന്ന് വികസിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനാകും. എന്നാല്‍, മരുന്ന് വികസനത്തിന് സമയമെടുക്കും. ഇത് ഹൈഡ്രോക്സി ക്ലോറോക്വിനിനു പകരമായി ഉപയോഗിക്കാനുകുമോയെന്നും മരുന്നിന്റെ പ്രതിരോധമൂല്യത്തെക്കുറിച്ചും ആയുഷ് മന്ത്രാലയവും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും യു.ജി.സി.യും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പഠനം നടത്തുന്നുണ്ട്.'' -അദ്ദേഹം പറഞ്ഞു.
അശ്വഗന്ധ എന്ന ഔഷധസസ്യം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങള്‍ക്കായി കൃഷിചെയ്തു വരുന്നുണ്ട്. ഏകദേശം 1 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് സ്വയം നശിച്ചുപോകും. നിരവധി ശാഖകള്‍ ഉള്ള ഈ ചെടി മുഴുവനായും രോമാവൃതമാണ്. ചെടിയപടെ ഇല,വേര് കിഴങ്ങ് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകള്‍ നട്ടാണ് കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത്. തൈകള്‍ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. ഇതില്‍ ഉണ്ടാകുന്ന കായകള്‍ പഴുക്കുമ്പോള്‍ കിഴങ്ങ് പറിച്ച് ഉണക്കിയാണ് മരുന്നിനായും ഭക്ഷണത്തിനായും ഉപയോഗിക്കിക്കുന്നത്
ചെടിയുടെ ഇലകള്‍ ദീര്‍ഘവൃത്താകാരവും 4 ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവയ്ക്ക്. പൂക്കള്‍ ചെറുതും പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ളവയുമാണ്. ചെടിയുടെ വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.
"
https://www.facebook.com/Malayalivartha























