ഉംപുന്‍ ഭീകര രൂപിയായി മാറും; ഒഡീഷ തീരത്തിന് 700 കിലോമീറ്റര്‍ അടുത്തെത്തിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റായി മാറിയ ഉംപുന്‍ ഒഡീഷ തീരത്തിന് 700 കിലോമീറ്റര്‍ അടുത്തെത്തിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാവരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ഇന്ന് വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. നാളെ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയില്‍ കര തൊടുമ്പോള്‍ വേഗം മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെയാകുമെന്നാണു വിലയിരുത്തല്‍. അടിയന്തര സാഹചര്യം നേരിടാന്‍ ബംഗാളിലെയും ഒഡീഷയിലെയും ദുരന്തനിവാരണ സേനാംഗങ്ങളുടെ എണ്ണം 1665 ആയി വര്‍ധിപ്പിച്ചു. മാത്രമല്ല ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും അതുപോലെതന്നെ ഇടിമിന്നലിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എന്‍ഡിആര്‍എഫിന്റെ 37 സംഘങ്ങളെ ബംഗാളിലും ഒഡീഷയിലും വിന്യസിച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പറഞ്ഞു. 24 സംഘങ്ങള്‍ കൂടി തയാറാണെന്നും വ്യക്തമാക്കി. കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ്, അതിശക്തമായ ചുഴലിക്കാറ്റ്, തീവ്ര ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റ്, സൂപ്പര്‍ ചുഴലിക്കാറ്റ് എന്നിവയാണ് അഞ്ചുഘട്ടങ്ങള്‍. സാധാരണ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് 2-3 ദിവസങ്ങള്‍ കൊണ്ടാണെന്ന് കുസാറ്റ് അറ്റ്‌മോസ്ഫറിക് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു. ഇതാദ്യമായാണ് സാധാരണ ചുഴലിക്കാറ്റില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതല്‍ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പര്‍ സൈക്ലോണെന്ന് വിളിക്കുന്നത്. കരയില്‍ എത്തുമ്പോഴും ഇതേവേഗം തുടര്‍ന്നാലാണ് നാശനഷ്ടങ്ങള്‍ കൂടുക. കടലില്‍ ചൂടുകൂടുന്നതാണ് ചുഴലിക്കാറ്റിന്റെ വേഗം നിര്‍ണയിക്കുന്നത്. കരയിലെത്തുമ്പോള്‍ കെട്ടിടങ്ങള്‍, മലകള്‍, പര്‍വതങ്ങള്‍ എന്നിവയില്‍ തട്ടുന്നതുമൂലം വേഗംകുറയും. എന്നാല്‍, 1999-ലെ ഒഡിഷ സൂപ്പര്‍ സൈക്ലോണ്‍ കരയിലെത്തിയതിനുശേഷവും 24 മണിക്കൂറോളം ശക്തി കുറഞ്ഞിരുന്നില്ല. അതാണ് വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്.
ഒഡിഷ സൂപ്പര്‍ സൈക്ലോണിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ആദ്യ സൂപ്പര്‍സൈക്ലോണാണിതെന്ന് കാലാവസ്ഥാ ഗവേഷകനായ രാജീവന്‍ എരിക്കുളം പറഞ്ഞു. ഈ നൂറ്റാണ്ടിലെ ആദ്യത്തെത്. അറബിക്കടലില്‍ കഴിഞ്ഞവര്‍ഷവും സൂപ്പര്‍ സൈക്ലോണ്‍ ഉണ്ടായിരുന്നു, ക്യാര്‍. അതിന് മുമ്പുണ്ടായത് 'ഗോനു'വാണ്, 2007-ല്‍.
"
https://www.facebook.com/Malayalivartha























