ഉംപുണ്‍ 275 കിലോമീറ്റര്‍ വേഗതയില്‍ മുന്നേറുന്നു... തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം... നിലവില്‍ 15 ലക്ഷത്തിലധികം ജീവന്‍ സംരക്ഷിക്കുക എന്ന അതിദുര്‍ഘടമായ വെല്ലുവിളിയാണ് കേന്ദ്ര സേനയുടെ മുന്നിലുള്ളത്... പോരാട്ടം അവസാനഘട്ടത്തിലേക്ക്...

മണിക്കൂറിര്‍ 275 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞടുക്കുന്ന ഈ ചുഴലിക്കാറ്റ് ഏതൊക്കെ മേഖലകളെ തകര്‍ത്തെറിയും എന്ന് പ്രവചിക്കുക പോലും അസാധ്യമായിരിക്കുകയാണ് .നിലവില്‍ 15 ലക്ഷത്തിലധികം ജീവന്‍ സംരക്ഷിക്കുക എന്ന അതിദുര്‍ഘടമായ വെല്ലുവിളിയാണ് കേന്ദ്ര സേനയുടെ മുന്നിലുള്ളത് .യുദ്ധത്തിന് സമാനമായ അന്തരീക്ഷം .പ്രകൃതി മനുഷ്യനുമേല്‍ പ്രഖ്യാപിച്ച സന്ധിയില്ലാത്ത ഈ യുദ്ധത്തെ നമ്മള്‍ തരണം ചെയ്‌തേ മതിയാകുകയുള്ളു ,കാരണം ഇത് മനുഷ്യരുടെ ആത്യന്തികമായ ജന്മാവകാശം സംരക്ഷിക്കപ്പെടേണ്ട അവസരമാണ് .
ഒറിസ്സയിലും പശ്ചിമ ബംഗാളിലും ഉള്ള തീരദേശമേഖലകളില്‍ മുഴുവനായി ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ആളുകളെ യുദ്ധകാല അടിസ്ഥാനത്തില്‍ നാശം വിതച്ചേക്കാം എന്ന് കണക്കാക്ക പെടുന്ന സ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന തന്ത്രപ്പാടിലാണ് അധികൃതര്‍ .എന്നാല്‍ ഇന്ന് ഉച്ചയോടെ തീരദേശ മേഖലകളില്‍ ഉംപുണ്‍ വീശിയടിക്കും എന്ന സന്ദേശം വന്നതിനാല്‍ തന്നെ കഷ്ടിച്ച് മൂന്ന് മണിക്കൂര്‍ സമയം മാത്രമാണ് രക്ഷ പ്രവര്‍ത്തനത്തിനും മറ്റുമായി ഉള്ളത് .അവരവരുടെ വീടുകളിലുള്ള ആവശ്യസാമഗ്രികള്‍ പോലും എടുക്കാന്‍ കഴിയാത്ത തരത്തില്‍ അതിവേഗത്തിലാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് .
മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തെക്കാളും അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത് . ഈ ഭൂമിയിശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 275 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ആന്ധ്രപ്രദേശ്,ഒഡിഷ,പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ കാറ്റ് വീശുന്നുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ദിശ വടക്കു കിഴക്കന്‍ ഭാഗത്തേക്ക് മാറി. വടക്ക് കിഴക്കന്‍ ദിശയിലാണ് സഞ്ചാര പഥം.
പശ്ചിമ ബംഗാളിലെ ദിഗ തീരത്തും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ ഘട്ടത്തില്‍ 175 കിലോമീറ്റര്‍ വരെ കാറ്റിന് വേഗതയുണ്ടായേക്കും. അതിനാല്‍ വലിയ നാശ നഷ്ടം ഉണ്ടായേക്കും എന്നാണ് കണക്ക് കൂട്ടല്‍. ഒഡിഷ,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആളുകള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നനും ജീവനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നും ഇല്ലെന്നുമുള്ള അവബോധം ജങ്ങളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം നന്നേ പാട് പെടുന്നുമുണ്ട് .ജനങ്ങള്‍ എത്രയും പെട്ടെന്ന് രക്ഷപ്രവര്‍ത്തനവുമായി സഹകരിച്ചു കഴിയുന്നത്ര വേഗത്തില്‍ തീരദേശം വിടണമെന്ന ജാഗ്രതാനിര്‍ദേശമാണ് ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്
"
https://www.facebook.com/Malayalivartha























