അച്ഛൻ എത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ ആ കുഞ്ഞു മകൻ യാത്രയായി; ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി കരയുകയായിരുന്നു; കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു; മോളെ ഒന്ന് എടുക്കണമെന്നുണ്ടായിരുന്നു; പക്ഷെ ; ആ അച്ഛൻ പറയുന്നു

കോവിഡ് സമ്മാനിച്ച ദുരിതങ്ങൾ തീരുന്നില്ല. ലോക്ക് ഡൌൺ കൂടി ആയതോടെ ചുറ്റും കാണുന്നതും കേൾക്കുന്നതുമൊക്കെ കണ്ണീർ നനവുള്ള വാർത്തകളാണ് . അവയിൽ ഒന്നായിരുന്നു കുടിയേറ്റത്തൊഴിലാളി രാംപുകാറിന്റേത് .
ലോക്ഡൗൺ കാലത്തെ ഏറ്റവും നെഞ്ചുലച്ച ചിത്രങ്ങളിലൊന്നായിമാറിയ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം. അന്ന് രാജ്യത്തെ നൊമ്പരെപ്പടുത്തിയ കുടിയേറ്റ തൊഴിലാളി രാംപുകാർ പണ്ഡിറ്റ് ഒടുവിൽ സ്വന്തം നാട്ടിലെത്തി. എന്നാൽ, അദ്ദേഹത്തിന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവശതയിൽ കുടുംബത്തെ അകലെനിന്ന് കണ്ട് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ . ഡൽഹിയിൽനിന്നും ശ്രമിക് ട്രെയിനിൽ ബിഹാറിലെത്തിയ രാംപുകാറിനെ ബെഗുസാരായിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് അദ്ദേഹം തന്റെ കുടുംബത്തെ കണ്ടത്.
പക്ഷെ അവരുടെ ഒപ്പം രാംപുകാറിന്റെ ഒരു വയസ്സായ പിഞ്ചോമന ഇല്ലായിരുന്നു. അച്ഛൻ എത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ ആ കുഞ്ഞു മകൻ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. മകന്റെ അസുഖ വിവരമറിഞ്ഞ് നാട്ടിലെത്താനാവാതെ ഡൽഹിയിലെ പാതയോരത്ത് മൊബൈൽ ഫോണും പിടിച്ച് പൊട്ടിക്കരയുന്ന ഈ 38കാരന്റെ ചിത്രം വാർത്താലോകത്ത് വലിയ പ്രാധാന്യം നേടിയിരുന്നു . ലോക്ഡൗണിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളുടെ തീരാദുരിതത്തിെൻറ നേർസാക്ഷ്യമായി സമൂഹ മാധ്യമങ്ങളിൽ ആ ചിത്രം പ്രചരിച്ചു. ആ ദയനീയത കണ്ടു മനസ്സലിഞ്ഞ ഒരു സ്ത്രീ രാംപുകാറിന് 5,500 രൂപയും ഭക്ഷണവും നൽകി. പുറമെ, ഡൽഹിയിൽനിന്നു ബെഗുസാരായിലേക്ക് ടിക്കറ്റും.
ദീർഘമായ യാത്രക്കൊടുവിൽ ബിഹാറിൽ എത്തിയ രാംപുകാറിനെ എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയിൽ സമീപത്തെ സ്കൂളിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു. കൂടുതൽ അവശനായതോടെ ആശുപത്രിയിലേക്ക് മാറ്റി. സാമൂഹിക അകലം പാലിച്ച് ദൂരെ നിന്നാണ് ഭാര്യയും ഒമ്പതുകാരിയായ മകളും രാംപുകാറിനെ കണ്ടത്
എനിക്ക് തല കറങ്ങുന്നുണ്ട്. കണ്ണുകൾ തുറക്കാൻ കഴിയാത്തത്ര ക്ഷീണവും എന്നായിരുന്നു രാംപുകാർ പറഞ്ഞത് . പരിശോധനക്കായി രാംപുകാറിന്റെ സ്രവം എടുത്തിട്ടുണ്ട്. എന്നാൽ അതിെൻറ ഫലം ഇതുവരെ വന്നിട്ടില്ല. ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി കരയുകയായിരുന്നു. കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. മോളെ ഒന്ന് എടുക്കണമെന്നുണ്ടായിരുന്നു. രാംപുകാർ പറയുന്നു. എന്നാൽ, മീറ്ററുകൾക്കപ്പുറം ഏതാനും മിനുട്ടുകൾ മാത്രം നീണ്ടു ആ കൂടിക്കാഴ്ച.
നാട്ടിലെത്താൻ കാണുന്നവരോടൊക്കെ സഹായം തേടി മൂന്നു ദിവസം മുമ്പ് നിസാമുദ്ദീൻ പാലത്തിൽ കുടുങ്ങിയിരിക്കെ പി.ടി.ഐ ഫോട്ടോഗ്രാഫർ അതുൽ യാദവ് പകർത്തിയ ചിത്രം പിന്നീട് രാജ്യത്തുടനീളം പത്രങ്ങളുടെ ഒന്നാം പേജിൽ ഇടംപിടിക്കുകയായിരുന്നു. എന്നാൽ, രാജ്യത്തെ പിടിച്ചുലച്ച തെൻറ ചിത്രം ഇതുവരെ രാംപുകാർ കണ്ടിട്ടില്ല.
പി.ടി.ഐ േഫാട്ടോഗ്രാഫറായ അതുൽ യാദവ് ഡൽഹി നിസാമുദ്ദീൻ ബ്രിഡ്ജിന് സമീപത്തുകൂടെ വാഹനമോടിച്ച് പോകുേമ്പാഴാണ് ആ കാഴ്ച കണ്ടത്. അതീവസങ്കടത്താൽ പൊട്ടിക്കരഞ്ഞ് ഒരു കുടിയേറ്റ തൊഴിലാളി ഫോണിൽ സംസാരിക്കുന്നു. ആഴ്ചകളായി നിസ്സഹായരായ അന്തർസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകളെടുത്തിരുന്ന അതുൽ ആ കാഴ്ച കണ്ടു കാര്യം അന്വേഷിച്ചപ്പോഴാണ് ഹൃദയം നുറുങ്ങുന്ന ആവർത്ത പുറംലോകം അറിഞ്ഞത്.മരണാസന്നനായ തെൻറ കുഞ്ഞിനെ കാണാൻ നാട്ടിലെത്താനാവാത്തതിെൻറ വിഷമത്തിലാണ് കരയുന്നത്. നാടെവിടെ എന്ന ചോദ്യത്തിന് ദൂരെ നീണ്ടുകിടക്കുന്ന യമുന നദി അയാൾ ചൂണ്ടിക്കാട്ടി. ഡൽഹിയുടെ അതിർത്തി കടന്ന് ബിഹാറിലെ ബെഗുസരായിലെ ബരിയർപുർ സ്വദേശിയാണെന്ന് പിന്നെ മനസ്സിലായി. ജോലി സ്ഥലമായ നജഫ്ഗഢിൽ നിന്ന് നാട്ടിലേക്ക് പോകാനായി വന്ന ഇയാളെ നിസാമുദ്ദീൻ പാലത്തിൽ പൊലീസ് തടയുകയായിരുന്നു.
കൈയിലുണ്ടായിരുന്ന ബിസ്ക്കറ്റും വെള്ളവും നൽകി അയാളെ ആശ്വസിപ്പിച്ച അതുൽ, യമുന കടന്ന് നാട്ടിലെത്താൻ പൊലീസിൽ നിന്ന് അനുമതിയും വാങ്ങി നൽകി. എന്നാൽ അയാളുടെ പേരോ ഫോൺ നമ്പറോ വാങ്ങിക്കാത്തതിനാൽ നാടണഞ്ഞോ എന്നറിയാൻ വഴിയുണ്ടായിരുന്നില്ല. എങ്കിലും അതുലിെൻറ ചിത്രം പി.ടി.ഐ പ്രസിദ്ധീകരിച്ചതോടെ വിവിധ മാധ്യമങ്ങൾ അതേറ്റെടുത്തു ’ദുഃഖഭരിതനായ ആ പിതാവിന് എന്തുസംഭവിച്ചു’വെന്ന് രാജ്യം അന്വേഷിച്ചു. രാംപുകാർ പണ്ഡിറ്റ് എന്നാണ് അയാളുടെ പേരെന്നും ഗുരുതരാവസ്ഥയിലുണ്ടായിരുന്ന മകൻ മരിച്ചുപോയെന്നും പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആ രാംപുകാർ തന്റെ നാട്ടിലെത്തി..പക്ഷെ അച്ഛനെ കാത്തിരിക്കാൻ ആ വീട്ടിൽ ഒന്നരവയസുകാരൻ മാത്രം ഉണ്ടായിരുന്നില്ല
https://www.facebook.com/Malayalivartha























