ബീഹാറില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു... നിരവധി പേര്‍ക്ക് പരിക്ക്

ബിഹാറില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെ ഭഗല്‍പുരിലെ നൗഗാച്ചിയക്കു സമീപം ദേശീയപാത-31 ല്‍ ആയിരുന്നു അപകടം നടന്നത്. എതിര്‍ദിശയില്‍ വന്ന ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് റോഡില്‍ നിന്ന് തെന്നി കുഴിയിലേക്ക് തലകുത്തി മറിഞ്ഞു.
കിഴക്കന്‍ ബിഹാറിലെ കാതിഹാറില്‍ നിന്ന് ഇരുമ്പ് കമ്പികളുമായി പോകുകയായിരുന്നു ട്രക്ക്. ഇതിലാണ് തൊഴിലാളികള്‍ യാത്ര ചെയ്തത്. മറിഞ്ഞ ട്രക്കിനുള്ളില്‍ നിന്ന് ഏതാനും ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകളില്‍ നാട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികള്‍ ട്രക്കില്‍ കയറുകയായിരുന്നെന്നാണ് കരുതുന്നത്
https://www.facebook.com/Malayalivartha























