മാവോയിസ്റ്റ് ആക്രമണം; ചികിത്സയിലായിരുന്ന വി.സി.ശുക്ല അന്തരിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.സി.ശുക്ല (84) അന്തരിച്ചു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം.
മേയ് 25-ന് ഛത്തീസ്ഗഡിലെ ബസ്തറില്‍ കോണ്‍ഗ്രസ് റാലിക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ശുക്ലയുടെ ദേഹത്ത് നെഞ്ചിലും വയറിലുമായി മൂന്ന് വെടിയുണ്ടകള്‍ തറച്ചിരുന്നു.
മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളായ നന്ദകുമാര്‍ പട്ടേല്‍, മഹേന്ദ്ര കര്‍മ്മ എന്നിവര്‍ ഉള്‍പ്പടെ 27 പേര് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ശുക്ലയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയുടെ മകനാണ് വിദ്യാചരണ്‍ ശുക്ല എന്ന വി.സി.ശുക്ല. ലോക്സഭയിലേക്ക് ഒമ്പതു തവണ ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ മന്ത്രിസഭകളിലായി ആഭ്യന്തരം, വിദേശം, പ്രതിരോധം തുടങ്ങി പ്രധാന വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ചത്തീസ്ഗഡ് സംസ്ഥാന രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചത് ശുക്ലയായിരുന്നു.
https://www.facebook.com/Malayalivartha