ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...

അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ച് വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിനെ തുടർന്നാണിത്. ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുകയാണ് പ്രീത.
കൊച്ചി ചിറ്റൂർ സ്വദേശിയായ പ്രീത ഇടുക്കി പീരുമേട് ചെന്തിലകത്ത് പരേതനായ അഡ്വ. ബി.ആർ.അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. ഭർത്താവ് ഡോ.ഗിരി ശങ്കർ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഒഫ് ലായിലെ പ്രിൻസിപ്പലാണ്.
അതേസമയം മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് തിരുവനന്തപുരത്ത് പിങ്ക് പൊലീസ് ചോദ്യം ചെയ്‌തു ബുദ്ധിമുട്ടിച്ച എട്ടു വയസുകാരിക്ക് നഷ്‌ടപരിഹാരം വാങ്ങികൊടുക്കാനായി നിയമപോരാട്ടം നടത്തിയത് പ്രീതയാണ്.
"
https://www.facebook.com/Malayalivartha























