രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവന്ത് മാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണ്. പഞ്ചാബിലെ ജനങ്ങള്‍ ഈ രാജ്യദ്രോഹികള്‍ക്ക് മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിക്ക് രാജ്യസഭയില്‍ 10 എംപിമാരുണ്ട്. ഇതില്‍ ഏഴുപേരാണ് പാര്‍ട്ടി വിട്ടത്.
നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാര്‍ട്ടിയുമായി അകന്നിരുന്നു. പുതിയ ഉപനേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അതേസമയം അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞിടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















