12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 22 കാരനായ പ്രതി റിമാന്‍ഡില്‍. കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിന്‍ രാജ് (22) ആണ് അറസ്റ്റില്‍ ആയത്. പ്രതിയെ മലയാലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ പലതവണയായി കുട്ടിക്ക് കഞ്ചാവ് ബീഡി നല്‍കുകയും വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി. കുട്ടിയെ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പല തവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും ഉണ്ടായി.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികിത്സയില്‍ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രിയില്‍ നിന്നും വിവരമറിയിച്ച പ്രകാരം കേസടുത്ത പൊലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടു പോകല്‍ , ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്ക് ലഹരി മരുന്ന് നല്‍കല്‍ , കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയല്‍ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























