കാശ്മീരിൽ ജനങ്ങള്‍ 20 ഭീകരരെ തുരത്തിയോടിച്ചു ; ഭീകരര്‍ക്കും ഐഎസ്‌ഐക്കും എതിരെ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍

അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നായിക്കുവിനെ ഉള്‍പ്പെടെ ആറ് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരിക്കുന്നത് എന്നാണ് സൂചന.
എന്നാലിപ്പോൾ ഭീകരര്‍ക്കും ഐഎസ്‌ഐക്കും എതിരെ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍. പാക് അധിനിവേശ കാശ്മീരിലെ ലീപാ താഴ്വരയിലെ ലോഞ്ച് പാഡ് ജനങ്ങള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടെനിന്നും ജനങ്ങള്‍ ഭീകരരെ തുരത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുപതോളം ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നു. ഐഎസ്‌ഐ ആണ് ഈ മേഖലയില്‍ ഭീകര ക്യാമ്ബുകള്‍ സ്ഥാപിക്കുന്നതിന് ഭീകര സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട് .
ഭീകരരുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന നിരവധി മേഖലകള്‍ പാക് അധിനിവേശ കശ്മീരില്‍ ഉണ്ട്.2016 സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ ലോഞ്ച് പാഡുകള്‍ പോലെയാണ് ലീപയിലേതും. ഇവിടെ ജനങ്ങള്‍ പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകര പ്രവര്‍ത്തനത്തിന് എതിരാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് പാകിസ്താന്‍ സൈന്യം തങ്ങളുടെ വീടുകള്‍ മറയാക്കുന്നതായും ജനങ്ങള്‍ പറയുന്നു.
.പാക് അധിനിവേശ കാശ്മീരിലെ നിയന്ത്രണ രേഖയോടെ ചേര്‍ന്നുള്ള
പല കെട്ടിടങ്ങളും പാക് സേന അവരുടെ പട്ടാളക്കാരുടെ കൊറോണ ക്വാറന്‍റെയ്ന്‍ കേന്ദ്രങ്ങള്‍ ആക്കിയിട്ടുണ്ട്. ഈ നടപടിയിലും പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ക്ക് പ്രതിഷേധം ഉണ്ട്. ഭീകര സംഘടനകള്‍ക്കും ഐഎസ്‌ഐക്കും എതിരെ ജനങ്ങള്‍ രംഗത്ത് ഇറങ്ങിയതും ഭീകരരുടെ ലോഞ്ച് പാഡ് ആക്രമിച്ചതും പാകിസ്ഥാനെയും സേനയേയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
അതേസമയം ജമ്മു കശ്മീരില്‍ വരും ദിവസങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ്. റംസാന് ശേഷമുള്ള ദിവസങ്ങളില്‍ കശ്മീര്‍ താഴ്‌വരയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്റലിജന്‍സ് അറിയിച്ചു.
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഹിസ്ബുള്‍ മുജാഹിദ്ദീനും മറ്റ് ചില ഭീകര സംഘടനകളും ജമ്മുകശ്മീരില്‍ വ്യാപകമായി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റംസാന്‍ ദിനം ഭീകരര്‍ ആക്രമണം നടത്താനുള്ള സാധ്യത കുറവാണ്. എങ്കിലും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. റംസാന് ശേഷമാണ് ശക്തമായ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ് എന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ജമ്മുകശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതിനും ആക്രമണങ്ങള്‍ നടത്തുന്നതിനുമായി നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിംഗ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha