അവധി നീട്ടിയെടുത്ത് രാഹുല്‍; പ്രസിഡന്റാക്കിയാലേ മടങ്ങിവരൂ എന്ന് വാശിയില്‍

അവധി നീട്ടിയെടുത്ത് രാഹുല്‍. പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തുപോയ രാഹുല്‍ ഗാന്ധി എന്നു മടങ്ങിവരും എന്ന കാര്യത്തില്‍ നേതൃത്വത്തിന് വ്യക്തമായ ഉത്തരമില്ല. ഉടന്‍ തിരിച്ചെത്തുമെന്നാണ് സോണിയ ഗാന്ധി പറയുന്നത്. രാഹുല്‍ തിരിച്ചെത്തിയാല്‍ പാര്‍ട്ടി നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തിപ്രാപിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്തുവിട്ട സംഘടനാ തിരഞ്ഞെടുപ്പ് തീയതികള്‍ അനുസരിച്ച് സെപ്റ്റംബര്‍ 30നാണ് പുതിയ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍, അതത്രയും വൈകാനിടയില്ല.കോണ്‍ഗ്രസ്സിലെ അമ്മമകന്‍ തര്‍ക്കവും രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസവും പുതിയ വഴിത്തിരിവില്‍. കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധിയെ നിയമിക്കാനുള്ള സാധ്യതകള്‍ ശക്തമായി. ഏപ്രിലില്‍ ചേരാനിരുന്ന എ.ഐ.സി.സി. സമ്മേളനം മെയ് മാസത്തില്‍ നടക്കുകയും രാഹുല്‍ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് ഏറ്റവുമൊടുവിലുള്ള വിവരം. പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷനാണ് ഇപ്പോള്‍ രാഹുല്‍. അദ്ധ്യക്ഷനാക്കിയാലേ മടങ്ങിവരൂ എന്ന പിടിവാശിയിലാണ് അദ്ദേഹമെന്നും അറിയുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഈ വര്‍ഷം ഒടുവില്‍ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേ അധ്യക്ഷസ്ഥാനത്തേക്കുള്ളൂ എന്ന നിലപാട് രാഹുല്‍ സ്വീകരിക്കാനിടയുണ്ട്. രാഹുല്‍ അധ്യക്ഷ പദവിയിലെത്തിയാല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരും. 17 വര്‍ഷമായി കോണ്‍ഗ്രസ് അധ്യക്ഷയാണ് സോണിയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















