Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മിസ്ഡ് കോള്‍ ഫലം കണ്ടൂ, ബിജെപിയില്‍ അംഗത്വ വിതരണം ഇന്ന് പൂര്‍ത്തിയാകും, ബിജെപിയില്‍ അംഗത്വം 9 കോടി കഴിഞ്ഞു

31 MARCH 2015 08:47 AM IST
മലയാളി വാര്‍ത്ത.

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ബിജെപി വളര്‍ന്നിരിക്കുന്നു എന്നാണ് ബിജെപി സ്വന്തമായി അവകാശപ്പെടുന്നത്. കാരണം, ബിജെപിയില്‍ ഇപ്പോള്‍ അംഗത്വം നേടിയിരിക്കുന്നത് 9 കോടി ജനങ്ങളാണ്. അംഗത്വ സംഖ്യയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണ് ബിജെപി മുന്നില്‍ എത്തി നില്‍ക്കുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 8.7 കോടി അംഗങ്ങളാണുള്ളത്. ബിജെപിയുടെ പ്രഥമ പ്രസിഡന്റും പാര്‍ട്ടിയുടെ ആദ്യ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി ഭാരതരത്‌ന ഏറ്റുവാങ്ങുമ്പോള്‍ ബിജെപി വലിയ വിജയതിളക്കത്തിന്റെ സന്തോഷത്തിലും കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉടന്‍ നടത്തുമെന്നാണ് അറിയുന്നത്.
ഏറ്റവും അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഉയരുമ്പോള്‍ വളര്‍ച്ചാവഴികളില്‍ വെളിച്ചം വീശിയവര്‍ക്കും കൂടെ നടന്നവര്‍ക്കും അഭിമാനമേറുകയാണ്. രാജ്യത്തിന്റെ സമസ്തമേഖലകളിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന കക്ഷിയായി ബിജെപി മാറിയെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് അംഗത്വവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്നത്. മൊബൈല്‍ ഫോണ്‍ വഴി ഒരു മിസ്ഡ്  കോള്‍ മാത്രം മതി ബിജെപിയില്‍ അംഗത്വം എടുക്കാന്‍.

ഈയൊരു സംവിധാനം തന്നെയാണ് ഇത്രയും ജനങ്ങള്‍ ബിജെപിയില്‍ അംഗത്വം എടുക്കാന്‍ കാരണമായതും. വീടുവീടാന്തരം കയറിയിറങ്ങി 100 പേരെ ചേര്‍ക്കുന്നവര്‍ക്കാകും സജീവാംഗത്വം. മണ്ഡലം തലം മുതലുള്ള ഭാരവാഹിത്വത്തിനു സജീവാംഗത്വം ആവശ്യമാണ്. അംഗത്വ വിതരണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തുടക്കമിടാനായി വൈകാതെ ദേശീയ വരണാധികാരിയെ നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്നു സംസ്ഥാന വരണാധികാരികളെയും ദേശീയ വരണാധികാരി നിയോഗിക്കും. ജില്ലാ, മണ്ഡലം സമിതികള്‍ ശുപാര്‍ശ ചെയ്യുന്ന പാനലുകളില്‍ നിന്നു ജില്ലാ, മണ്ഡലം വരണാധികാരികളെ തീരുമാനിക്കുന്നതു സംസ്ഥാന വരണാധികാരിയാണ്. 2014 നവംബര്‍ 1ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബിജെപിയുടെ ആദ്യഅംഗമായി ചേര്‍ന്നത്. തുടര്‍ന്ന് ദേശീയ അധ്യക്ഷനും അംഗത്വം എടുത്തു. ഓണ്‍ ലൈനിലൂടെയും 18002662020 എന്ന ടോള്‍ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും അംഗത്വം രജിസ്റ്റര്‍ ചെയ്യുന്ന നവീന രീതിയാണ് ബിജെപി അവലംബിച്ചത്.

വിളിച്ചയാളുടെ ഫോണില്‍ അംഗത്വ നമ്പറും മറ്റു വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കുന്ന ബിജെപിയുടെ കാമ്പയിന് ദേശവ്യാപകമായി വലിയ സ്വീകാര്യത ലഭിച്ചു. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പാര്‍ട്ടിയില്‍ അംഗങ്ങളായി. മാര്‍ച്ച് 15 മുതലുള്ള 8 ദിവസങ്ങളിലായി ഒരുകോടി പുതിയ അംഗങ്ങള്‍ പാര്‍ട്ടിയിലെത്തി. ആദ്യത്തെ ഒരുകോടി അംഗങ്ങള്‍ ചേര്‍ന്നത് 30ദിവസങ്ങള്‍ കൊണ്ടായിരുന്നു.

രണ്ടുകോടിയിലേക്ക് 22 ദിവസങ്ങള്‍ക്ക് ശേഷവും 3 കോടിയിലേക്ക് 13 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പാര്‍ട്ടിയെത്തി. നാലുകോടി (16 ദിവസം), അഞ്ചുകോടി (18 ദിവസം), ആറുകോടി (21 ദിവസം), ഏഴുകോടി (15 ദിവസം) എട്ടുകോടി (8 ദിവസം) എന്നിങ്ങനെ ക്രമാനുഗതമായി അംഗത്വം ഉയര്‍ന്നു. മുന്‍വര്‍ഷം 3.25 കോടിയായിരുന്നു ബിജെപിയിലെ അംഗങ്ങളുടെ എണ്ണം.
സമഗ്ര അംഗത്വ വിതരണ കാമ്പയിന്‍ എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ 5.5 ലക്ഷമായിരുന്ന അംഗങ്ങളുടെ എണ്ണം ഇതുവരെ 21 ലക്ഷത്തിലെത്തി. ബിജെപിയുടെ അംഗസംഖ്യ 9 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത് .മാര്‍ച്ച് 31വരെയാണ് അംഗത്വവിതരണ കാമ്പയിനെങ്കിലും തീയതി കുറച്ചുകൂടി നീട്ടിയേക്കുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (54 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends