Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

ഹൈടെക്ക് ബൊലേറോ; പറപറക്കുന്നത് വിമാനത്തിന്റേതിനു സമാനമായ വാക്വം ടോയ്‌ലെറ്റുമായി

27 MAY 2020 10:55 PM IST
മലയാളി വാര്‍ത്ത

ഇനി മുതൽ പൊതുഗതാഗതം സുരക്ഷിതമല്ലെന്നു കരുതി ആളുകൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂട്ടുമെന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. അതുപോലെ സ്വകാര്യ വാഹനങ്ങളിൽ ദൂരയാത്ര പോകുന്നവർ പൊതു ശുചിമുറികൾ ഉപയോഗിക്കാനും മടിക്കും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്.

മഹീന്ദ്ര ബൊലേറോയുടെ മൂന്നാം നിര സീറ്റിന്റെ സ്ഥാനത്ത് വിമാനത്തിന്റേതിനു സമാനമായ വാക്വം ടോയ്‌ലെറ്റ് നൽകിയാണ് വാഹനങ്ങളിലെ ദൂരയാത്ര സുരക്ഷിതമാക്കുന്നത്. ബലേറോയുടെ മൂന്നാം നിര സീറ്റുകൾ എടുത്തുമാറ്റി അവിടെ ഇറക്കുമതി ചെയ്ത വാക്വം ടോയ്‌ലെറ്റ് നൽകിയിരിക്കുന്നു. നമ്മുടെ വീടുകളിലെ ബാത്റൂമിൽ കാണുന്നതുപോലുള്ള ഹെൽത്ത് ഫൗസെറ്റ് (ഹാൻഡ് ഹെൽഡ് സ്പ്രേ), സോപ് ഹോൾഡർ, സാനിറ്റൈസർ ഹോൾഡർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ഒരു പക്ഷെ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും വൃത്തിയില്ലാത്ത ശുചിമുറികൾ. അവ യാത്രാ സുരക്ഷിതത്വം കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം നൽകി ഓജസ് യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുന്നു. ഇറക്കുമതി ചെയ്യുന്ന ടോയ്‌ലെറ്റിന് മാത്രം 65000 രൂപയാണ്. ബാക്കി ഘടകങ്ങളുടെ വിലയും ലേബർ ചാർജുകളും കൂടാതെയാണിത്.

ഫ്ലഷ് വാട്ടറും വെയ്സ്റ്റ് വാട്ടറും സൂക്ഷിക്കാൻ രണ്ട് ടാങ്കുകളാണ് ഉപയോഗിക്കുന്നത്. ജിആർപി കോട്ടഡ് അലുമിനിയം ടാങ്ക് ഉപയോഗിക്കുന്നതിനാൽ കേടുവരാനും പൊട്ടൽ വീഴാനുമുള്ള സാധ്യത തീരെയില്ല. കൂടാതെ വാഹനത്തിൽ നിന്ന് വൈദ്യുതി എടുക്കാൻ പാകത്തിന് 12 വാട്ട് മോട്ടറുെ ഘടിപ്പിച്ചിരിക്കുന്നു. ഉള്ളിലെ ഫ്ലോറിൽനിന്ന് റൂഫ് വരെ 40 ഇഞ്ച് ഉയരമുള്ള ഏതു വാഹനത്തിലും ഈ ടോയ്‌ലെറ്റ് ഘടിപ്പിക്കാം. എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
\
ഇന്ത്യയിൽ കാരവാൻ നിർമിക്കാൻ ലൈസൻസുള്ള ഏകസ്ഥാപനമാണ് ഓജസ് ബോഡി ബിൽഡേഴ്സ് എന്നാണ് ഉടമ ബിജു പറയുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും നിഖിൽ കുമാരസ്വാമി പോലുള്ള കന്നട സിനിമാതാരങ്ങൾക്കും കാരവാൻ നിർമിച്ചു നൽകിയത് ഓജസാണ്. മെഡിക്കൽ ഏക്യുപ്മെന്റ് വാഹനങ്ങൾ, സഞ്ചരിക്കുന്ന ഐസിയു, ലാബുകൾ, എടിഎം തുടങ്ങി നിരവധി വാഹനങ്ങളും ഓജസ് നിർമിച്ചിട്ടുണ്ട്

എന്തായാലും യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ ദിവസം ആണ് പുത്തൻ ബൊലേറോയെ വിപണിയിലെത്തിച്ചത്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വലിയ കൊട്ടും കുരവയുമില്ലാതെയായിരുന്നു 2020 മോഡൽ വിപണിയിലെത്തിയത്. നിലവിൽ വരുന്ന കൂടുതൽ കർശനമായ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ എൻജിൻ തന്നെയാണ് പുത്തൻ ബൊലേറോയിലെ പ്രധാന മാറ്റം. അതോടൊപ്പം ചുരുക്കം ചില സ്റ്റൈലിംഗ് പരിഷ്കാരവും പുത്തൻ ബൊലേറോയിൽ മഹീന്ദ്ര ഉൾപെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (17 minutes ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (40 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (1 hour ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (1 hour ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (2 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (2 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (3 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (3 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (3 hours ago)

Malayali Vartha Recommends