ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ബെംഗളൂരു മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. കവര്‍ച്ച നടത്തിയത് പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാണ് സംഭവം നടന്നതെന്നതില്‍ വ്യക്തതയില്ല. ഇന്ന് കവര്‍ച്ചയുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. രാത്രി യുവാക്കള്‍ മഡിവാളയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊലീസ് ജീപ്പില്‍ 2 പേര്‍ വന്നത്.
ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം മൊബൈലില്‍ മറ്റൊരാള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമാണ് പണം തട്ടിയെടുത്തത് എന്നാണ് പ്രതിയുടെ ആരോപണം. ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























