Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം

31 MAY 2020 01:07 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യവിദഗ്ധര്‍. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്‌സ്, ഐ.സി.എം.എറിലെ വിദഗ്ധര്‍ എന്നിവരാണ് സംയുക്തമായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇതിനോടകം സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് ഈ ഘട്ടത്തില്‍ കൊവിഡിനെ തുടച്ചുനീക്കാമെന്നത് സാങ്കല്‍പ്പികം മാത്രമാണ്’, പ്രസ്താവനയില്‍ പറയുന്നു
മാര്‍ച്ച് 25 മുതല്‍ മേയ് 31 വരെയുള്ള ലോക്ക് ഡൗണ്‍ തീരുമാനം മികച്ച ഒന്നായിരുന്നു. എന്നിരുന്നാല്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഡോ. ശശികാന്ത് (പ്രൊഫ.& ഹെഡ്, സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ എയിംസ്), ഡോ. ഡി.സി.എസ് റെഡ്ഡി( മുന്‍ പ്രൊഫ & ഹെഡ് കമ്മ്യൂണിറ്റി മെഡിസിന്‍ ബി.എച്ച്.യു) എന്നിവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്. ഇരുവരും കൊവിഡ് 19 മഹാമാരിയ്‌ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐ.സി.എം.ആറിലെ ഡോക്ടര്‍മാരാണ്.

രാജ്യത്ത് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേരാണ്. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5164 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

 

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.

രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ആശങ്കയുണര്‍ത്തുന്നതാണ് എന്നാണ് പ്രധാന ആരോപണം . തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കാനുമാണ് നിലവിലെ തീരുമാനം.
തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണ്‍ 1 മുതലാണ് പുതിയ മാര്‍ഗ രേഖ നിലവില്‍ വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (6 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends