എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച
മഹാരാഷ്ട്രയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ സഖ്യകക്ഷി നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച രാത്രിയാണ് ഇരുവരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയത്. ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്ഷയില് വെച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ആഴ്ചകളിലായി ഇരുനേതാക്കളും നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
ലോക്ഡൗണ്‍ നീട്ടുന്നതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണ് വിവരം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കണമെന്നും റോഡ് ഗതാഗതം പുനസ്ഥാപിക്കണമെന്നുമാണ് ശരദ് പവാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ഭീഷണി നേരിടുന്ന സംസ്ഥാനം. അതില്‍ പ്രധാനപ്പെട്ടതാണ് മുംബൈ നഗരം. 65,000 ആളുകള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ജൂണ്‍ 30 വരെ രാജ്യത്ത് ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടാനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ പവാറും താക്കറെയും യോഗം ചേര്‍ന്നത്.
https://www.facebook.com/Malayalivartha