Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ട്രംപിന്റെ സ്വാര്‍ഥതയും ചൈനയുടെ തടിതപ്പലും ;തരൂര്‍ പറഞ്ഞതിന് പിന്നില്‍...

31 MAY 2020 03:50 PM IST
മലയാളി വാര്‍ത്ത

കോവിഡ് കത്തിപ്പടരുമ്പോള്‍ പല കോണുകളില്‍ നിന്നും നിരീക്ഷണങ്ങള്‍ വരികയാണ്. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കുമപ്പുറം ശശി തരൂര്‍ എം.പി പറഞ്ഞതില്‍ പല കാര്യങ്ങളും ഉണ്ടെന്ന് ചര്‍ച്ചയെങ്കിലും ചെയ്യേണ്ട സമയമാണ്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിലൂടെ അദ്ദേഹം പങ്കുവച്ച നിലപാടുകള്‍ പ്രതിരോധ ചിന്തകള്‍ കോവിഡാനന്തര ചിന്തകള്‍ ചിന്തിപ്പിക്കുന്നതാണ്. ട്രംപ് ഭരണകൂടത്തിന്റെ അമേരിക്ക ആദ്യം എന്ന ചേതോവികാരം ജര്‍മനിയില്‍നിന്ന് അമേരിക്കക്കാര്‍ക്കുമാത്രമായി വാക്സിന്‍ നേടാനുള്ള, ചൈനയില്‍നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കാനുള്ള, ഡബ്ല്യു.എച്ച്.ഒ.യ്ക്കുള്ള സഹായധനം നിര്‍ത്താനുള്ള, ജി 7-ലും യു.എന്‍. രക്ഷാസമിതിയിലും നടത്തിയ വിഭാഗീയതനിറഞ്ഞ വൈറസ് പരാമര്‍ശത്തിലൂടെ വൈറസിനെതിരായ പ്രതികരണത്തിലെ ആഗോള ഐക്യം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പ്രകടമായി.

അത് ഒരു വശത്ത് ചൈനയെ കൊണ്ട് നടക്കാന്‍ വയ്യാത്ത അവസ്ഥ. ചൈനയാകട്ടെ, വൈറസിനെ സൈ്വരവിഹാരത്തിനുവിട്ട് തടിതപ്പി. തുടക്കത്തില്‍ അതിനെ ഒട്ടും സുതാര്യമല്ലാത്തരീതിയില്‍ കൈകാര്യം ചെയ്യുകയും അതിനോടു പ്രതികരിക്കേണ്ടിയിരുന്ന ആരോഗ്യസംവിധാനങ്ങളില്‍ അന്യായമായി കൈകടത്തുകയും ചെയ്തു. കേനത്തതുകയ്ക്കാണ് ഇവയെല്ലാം നല്‍കുന്നത്. ഗ്ലോബല്‍ ഗവേണന്‍സ് കാര്യക്ഷമമായിരുന്നെങ്കില്‍, കൊറോണ വൈറസിനെ തുടക്കത്തില്‍ത്തന്നെ കണ്ടെത്താമായിരുന്നു; അതിന്റെ ഭീഷണതയെക്കുറിച്ച് ആഗോളമുന്നറിയിപ്പു നല്‍കാമായിരുന്നു; അതിന്റെ വ്യാപനം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ രാജ്യങ്ങള്‍ സ്വീകരിച്ച നല്ല മാതൃകകള്‍ മനസ്സിലാക്കി പരസ്യപ്പെടുത്താമായിരുന്നു. അതു സംഭവിച്ചില്ല എന്നത് നമ്മുടെ 'നവലോക ക്രമഭംഗത്തിന്റെ' ദാരുണമായ വിളംബരമാണ്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ അതിവേഗമുള്ള ആഗോള വ്യാപനം ആഗോള അവ്യവസ്ഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഓര്‍മപ്പെടുത്തലാണ്. പരമാധികാരത്തിന്റെ ഊട്ടിയുറപ്പിക്കല്‍ ആഗോള ഉത്തരവാദിത്വം കൈയൊഴിയുന്നതിന്റെ സൂചനയാവരുതെന്ന് പരമാധികാര രാഷ്ട്രങ്ങള്‍ക്കുള്ള സമയോചിതമായ മുന്നറിയിപ്പുമാണത്. ഡബ്ല്യു.എച്ച്.ഒ.യുടെ കൃത്യനിര്‍വഹണത്തെ വിമര്‍ശിക്കുന്നതുകൊണ്ട്, അമേരിക്ക ചെയ്തതുപോലെ, ധനസഹായം വെട്ടിക്കുറയ്ക്കുകയെന്നതും ഏറ്റവും ആവശ്യമായ സമയത്ത് സംഘടനയെ അട്ടിമറിക്കുകയെന്നതുമല്ല അര്‍ഥമാക്കുന്നത്; പക്ഷേ, അമേരിക്ക ചെയ്തത് അതുകൂടിയാണ്. ഈ മഹാമാരി കടന്നുപോയിക്കഴിയുമ്പോള്‍, എന്താണ് സംഭവിച്ചതെന്നും അതിന്റെ ആവര്‍ത്തനം മുന്‍കൂട്ടിക്കണ്ട് തടയാന്‍തക്കവിധം അന്താരാഷ്ട്രസംവിധാനങ്ങളും സ്ഥാപനങ്ങളും എങ്ങനെ ശക്തിപ്പെടുത്താനും അടിമുടി പരിഷ്‌കരിക്കാനും കഴിയുമെന്നുമുള്ള പാഠങ്ങള്‍ ലോകം പഠിക്കണം. മേയ് ഒന്‍പതിന് യുദ്ധവിജയം ആഘോഷിച്ച ഇന്ത്യയും ഈ വിജയം നീണ്ടുനില്‍ക്കാനായി പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ 75 ആണ്ടുകൊണ്ടുണ്ടാക്കിയ നേട്ടങ്ങളെല്ലാം കോവിഡ് യുദ്ധം കഴിയുമ്പോള്‍ അപ്രസക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (5 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (6 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends