Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ലക്ഷ്യം ഇന്ത്യയെ തകർക്കുക; ലോക രാജ്യങ്ങൾ കോവിഡ് 19 പ്രതിരോധത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ നിയന്ത്രണരേഖയിൽ പാക് തീവ്രവാദികളുടെ സാന്നിധ്യം ഇരട്ടിയായെന്ന് റിപ്പോർട്ട്

31 MAY 2020 07:21 PM IST
മലയാളി വാര്‍ത്ത

ലോക രാജ്യങ്ങൾ കോവിഡ് 19 പ്രതിരോധത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ നിയന്ത്രണരേഖയിൽ പാക് തീവ്രവാദികളുടെ സാന്നിധ്യം ഇരട്ടിയായെന്ന് റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനാണ് ഇവർ പദ്ധതിയിടുന്നതെന്നും സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇപ്പോഴിതാ

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ നിറഞ്ഞതായി കരസേന. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യത കൂടും. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് രാജു മുന്നറിയിപ്പ് നല്‍കി. തീവ്രവാദികളുടെ നീക്കത്തിന് പാകിസ്ഥാന്‍റെ പിന്തുണയുണ്ട്. കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോട് ജീവിക്കുന്നത് പാകിസ്ഥാന് ദഹിക്കുന്നില്ലെന്നും ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലഫ്. ജനറല്‍ ബിഎസ് രാജു പറഞ്ഞു. തീവ്രവാദികള്‍ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു - കശ്മീരിലെ സുരക്ഷാ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. നിയന്ത്രണ രേഖയ്ക്കു സമീപം 16 താവളങ്ങളിലായി ഏകദേശം 450 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയത്. ലശ്കറെ ത്വയ്ബയിൽപ്പെട്ട 244 പേരും ഹിസ്ബുൽ മുജാഹിദ്ദീനിൽപ്പെട്ട 60 പേരും ജെയ്ശെ മുഹമ്മദിൽപ്പെട്ട 129 പേരും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവർ അൽ ബദ്ർ പോലുള്ള സംഘടനകളിൽപ്പെട്ടവരാണ്.

കഴിഞ്ഞ മാർച്ച് വരെ മേഖലയിൽ തീവ്രവാദികളുടെ എണ്ണം 230 ആയിരുന്നു. ഇപ്പോളത് ഇരട്ടിയായതാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തീവ്രവാദികളെ സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പാകിസ്താൻ സൈന്യം ഇവർക്കുവേണ്ടി ഗൂഢാലോചനയിൽ പങ്കാളികളാകുന്നുണ്ടെന്നും തുടർച്ചയായി അവർ നടത്തുന്ന വെടിനിർത്തൽ ലംഘനം തീവ്രവാദികൾക്ക് ഇന്ത്യയിലേയ്ക്ക് കടക്കുന്നതിന് വഴിയൊരുക്കുന്നതിനാണെന്നും സുരക്ഷാ വിഭാഗം പറയുന്നു.
.
പാക് അധീന കശ്മീരിലാണ് 11 ക്യാമ്പുകൾ. രണ്ടെണ്ണം പാകിസ്താനിലെ പഞ്ചാബ് പ്രദേശത്തും മൂന്നെണ്ണം ഖൈബർ - പഖ്തുൻഖ്വയിലുമാണ്.

പാകിസ്താനിലും പാക് അധീന കശ്മീരിലും കൊറോണ വൈറസ് വ്യാപനം കാര്യമായുണ്ട്. തീവ്രവാദ ക്യാമ്പുകളിൽ നിരവധി പേർക്ക് വൈറസ് ബാധയുണ്ടായതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.. ഇവരെ കശ്മീരിലേക്ക് പാകിസ്താൻ കടത്തിവിടുന്നുണ്ടെന്ന് ജമ്മു -കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതിനിടെ, സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖം വഴി അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളെയോ ഉപയോഗിച്ച് പടിഞ്ഞാറൻ തീരത്തുകൂടി ആക്രമണം നടത്താൻ പാകിസ്താൻ പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ തീരത്തുള്ള നാവികസേന കേന്ദ്രങ്ങളെ പാക് ചാരസംഘടനയായ ഇൻറർ സർവിസസ് ഇൻറലിജൻസ് (ഐ.എസ്.ഐ) ലക്ഷ്യം വെക്കുന്നെന്നായിരുന്നു മുന്നറിയിപ്പ്.

കള്ളക്കടത്തുകാർക്കും അധോലോക സംഘങ്ങൾക്കും ഇവിടങ്ങളിൽ താവളമൊരുക്കാൻ സഹായിക്കുന്ന ഐ.എസ്.ഐ അവർക്ക് ആയുധ പരിശീലനവും നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (6 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends