അസമില്‍ വീണ്ടും ആള്‍ക്കുട്ട കൊലപാതകം.... ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍

അസമില്‍ ആക്രമണത്തിനിരയായ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. അസമിലെ ജോര്‍ഹട്ടിലാണ് സംഭവം. ലോക്ക്‌ഡൌണിനിടെ ടുവീലറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് ആക്രമിക്കപ്പെട്ടത്. ദേബാശിഷ് ഗോഗോയ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. അക്രമണത്തിനിരയായ ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ ഇവരുടെ വാഹനം രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആള്‍ക്കൂട്ട ആക്രമണത്തിനിടയാക്കിയത്. ഇതോടെ ആളുകള്‍ കൂട്ടമായെത്തി ബൈക്ക് യാത്രികരെ ആക്രമിക്കുകയായിരുന്നു. 50 ഓളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞതോടെ ദേബാശിഷ് ചാറ്റര്‍ജിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി അക്രമികളോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അക്രമികള്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഏറെ സമയത്തിന് ശേഷമാണ് രണ്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ജനക്കൂട്ടം സമ്മതിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയതിന് ശേഷം മാത്രമാണ് ഇവരെ കൊണ്ടുപോകാന്‍ അനുവദിക്കുന്നത്. സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുടുതല്‍ പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























