ഇന്ത്യാ- ചൈനാ അതിര്‍ത്തിയിൽ കൂടുതൽ ആയുധങ്ങൾ എത്തിച്ച് ഇന്ത്യൻ സൈന്യം; അതിർത്തിക്കപ്പുറം ചൈനീസ് പടയൊരുക്കം ;കഴിഞ്ഞ 25 ദിവസമായി ഇരുരാജ്യങ്ങളിലേയും സേനകള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തിലാണ് അതിർത്തിയിലെ പടയൊരുക്കം

പ്രശ്നപരിഹാരത്തിനു നയതന്ത്രതലത്തിൽ അനൗദ്യോഗിക ചർച്ചകൾ തുടരുമ്പോഴും അതിർത്തി മേഖലകളിൽ സേനാ സന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും. ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ലഡാക്കില്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് സൈന്യം. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിലേക്ക് കരസേന, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയിലെ കൂടുതൽ സേനാംഗങ്ങളെ ഇന്ത്യ നിയോഗിച്ചു.പീരങ്കികള്‍ ഉള്‍പ്പെടെയുള്ള വലിയ ആയുധ സന്നാഹങ്ങളും വാഹനങ്ങളുമാണ് ഇന്ത്യന്‍ സൈന്യം ലഡാക്കിലെ സംഘര്‍ഷ മേഖലകള്‍ക്ക് സമീപം വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 ദിവസമായി ഇരുരാജ്യങ്ങളിലേയും സേനകള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ നീക്കം നിര്‍ണായകമാണ്.
അതിർത്തിക്കപ്പുറം ചൈനയും പടയൊരുക്കം തുടരുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. അതിർത്തിയിലെ കമാൻഡർമാർ തമ്മിൽ പലകുറി ചർച്ചകൾ നടത്തിയിട്ടും പ്രശ്നപരിഹാരം ഉരുത്തിരിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ സേനാബലം കൂട്ടുന്നത്.
ലഡാക്കിന് സമീപം ചൈന വലിയ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. ഏകദേശം 2,500 സൈനികരെയും പീരങ്കികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ചൈന അവിടേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ലഡാക്കില്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ ക്രമസമാധാന പാലനത്തിനായി ജമ്മു കശ്മീരിലെത്തിച്ച കരസേനാംഗങ്ങളോടാണ് അതിർത്തിയിലേക്കു നീങ്ങാൻ നിർദേശിച്ചത്. മറുവശത്തു സേനാംഗങ്ങളുടെ എണ്ണം ഉയർത്തി ചൈന സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ, അതിർത്തിയിലുടനീളം നിതാന്ത ജാഗ്രത അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
നയതന്ത്ര തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി ഓരോ ദിവസങ്ങളായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മേഖലയില്‍ വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാംഗോങ് സൊ തടാകം, ഗല്‍വാന്‍ താഴ്‌വര എന്നിവയുള്‍പ്പെടെ തന്ത്രപ്രധാനമായ ചില മേഖലകളിലാണ് ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ താത്കാലിക നിര്‍മിതികളും ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.ഇതിനിടെ, അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നു സേന വ്യക്തമാക്കി. അതിർത്തിയിൽ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘർഷ സാഹചര്യം വഷളാക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിക്കരുതെന്നും സേന കൂട്ടിച്ചേർത്തു.
എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും മേഖലയിലെ പഴയ അവസ്ഥയിലേക്ക് ചൈനീസ് സൈന്യം പിന്മാറാതെ തങ്ങള്‍ ഒരുചുവടുപോലും പിന്നോട്ട് വെക്കില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 73 ദിവസം നീണ്ടുനിന്ന ദോക്ലാം സംഘര്‍ഷത്തിനെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇന്ത്യ – നേപ്പാൾ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. ഭേദഗതിയെ അനുകൂലിക്കുമെന്നു പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് വ്യക്തമാക്കി.
മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ട ഭരണഘടനാ ഭേദഗതി എളുപ്പം പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണു ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി. നേപ്പാൾ ഭൂപടം ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അടുത്തിടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























