Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....

02 JUNE 2020 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

മരണം രംഗബോധമില്ലാത്ത കോമാളി എന്ന് കേട്ടിട്ടില്ലേ. സിനിമയിൽ പറയുന്ന പോലെ ഗൾഫുകാരൻ കഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ തേങ്ങാവീണു മരിച്ച കഥയും കേട്ടിട്ടില്ലേ അത് പോലൊരു വാർത്തയാണിത്

ബെംഗളുരുവില്‍നിന്ന് 2000 കിലോ മീറ്ററുകള്‍ കാല്‍നടയായി താണ്ടി ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലെത്തിയ ഇരുപത്തിമൂന്നുകാരന്‍ പാമ്പുകടിയേററ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗൊണ്ട ജില്ല സ്വദേശിയായ സല്‍മാന്‍ ഖാനാണ് മരിച്ചത്. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളിലായിരുന്നു മരണം.

മെയ് 12-നാണ് സല്‍മാനടക്കം പത്തു പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 'ഞങ്ങളുടെ കോണ്‍ട്രാക്ടര്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി പണം നല്‍കിയിരുന്നില്ല. ഞങ്ങള്‍ ട്രെയിനില്‍ വരാനാണ് കരുതിയത്. അതിനായി നാലു ദിവസങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ അക്കാര്യത്തില്‍ ഒരു പ്രതീക്ഷയും കാണാതായപ്പോഴാണ് ഞങ്ങള്‍ പത്തു പേര്‍ കാല്‍നടയായി മടങ്ങാമെന്ന് തീരുമാനിച്ചത്.' സല്‍മാനൊപ്പം ഉണ്ടായിരുന്ന കൗശല്‍ കുമാര്‍ പറയുന്നു.

കര്‍ണാടക അതിര്‍ത്തിയില്‍ അന്നുതന്നെ എത്തിയ ഇവര്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പാളത്തിലൂടെ യാത്ര തുടര്‍ന്നത്. ആന്ധ്ര പ്രദേശ്-തെലങ്കാന അതിര്‍ത്തിയിലുള്ള തുംഗഭദ്ര നദിയും കടന്ന് അവര്‍ മാഹാരാഷ്ട്രയില്‍ പ്രവേശിച്ചു. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇരുട്ടിന്റെ മറ പറ്റിയായിരുന്നു സഞ്ചാരം. ട്രക്കുകളിലും കുറച്ചു ദൂരം സഞ്ചരിച്ചു.

ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം പ്രയാഗ്‌രാജിലെത്തി. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും റെയില്‍പാളത്തിലൂടെ യാത്ര തുടര്‍ന്നു. ലഖ്‌നൗവിലെത്തിയപ്പോഴേക്കും വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളര്‍ന്നുപോയ ഇവര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ മെയ് 26-നാണ് സല്‍മാനെ കൗശല്‍ വീട്ടില്‍ കൊണ്ടുവിടുന്നത്. അമ്മയെയും സഹോദരനെയും കണ്ടതിന് ശേഷം പൊടി പറ്റിയത് കഴുകാനായി സമീപത്തുള്ള കരിമ്പില്‍ തോട്ടത്തിലേക്ക് പോയതാണ് സല്‍മാന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് സല്‍മാന്റെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

'ഞാനും അമ്മയും സല്‍മാനെ കണ്ട് വളരെയധികം സന്തോഷിച്ചു. നടന്നുനടന്ന് സല്‍മാന്റെ കാലുകള്‍ മുറിഞ്ഞിരുന്നു.' സഹോദരന്‍ റിയാസ് ഖാന്‍ പറയുന്നു. ഒരു മണിക്കൂറിന് ശേഷം മരിച്ച നിലയിലാണ് ഞങ്ങള്‍ സല്‍മാനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിഷമിച്ച അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. സല്‍മാന്റെ സംസ്‌കാര ചടങ്ങുകള്‍ അന്നുതന്നെ നടത്തി.

ഡിസംബറിലാണ് ബെംഗളുരുവിലേക്ക് ജോലി തേടി സല്‍മാന്‍ ഖാന്‍ യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാണ്ടയില്‍നിന്നുള്ള നിരവധി പേര്‍ക്കൊപ്പം നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഒരു സ്ഥലത്ത് സല്‍മാനും ജോലി കണ്ടെത്തി. 'അവനെ സുരരക്ഷിതനായി വീടുവരെ എത്തിച്ചതാണ്. എന്നിട്ട് അവന്‍ ഇങ്ങനെ ഞങ്ങളെ വിട്ടുപോയി.' കൗശല്‍ കുമാര്‍ കരഞ്ഞുകൊണ്ടു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (3 minutes ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (59 minutes ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (1 hour ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

Malayali Vartha Recommends