രാജസ്ഥാനില്‍ നിന്ന് ഹാമിര്‍പൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡരികിലെ കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്... നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് ഇവരെ ബസില്‍ നിന്ന് പുറത്തെടുത്തത്

രാജസ്ഥാനില്‍ നിന്ന് ഹാമിര്‍പൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡരികിലെ കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മാസാ സിംഗ് പറഞ്ഞു.യാത്രക്കാരുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് ഇവരെ ബസില്‍ നിന്ന് പുറത്തെടുത്തത്.
പിന്നീട് പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഇത്തരത്തില്‍ നിരവധി അന്യസംസ്ഥാനത്തൊഴിലാളികളാണ് അപകടത്തില്‍ പെടുന്നത്.
"
https://www.facebook.com/Malayalivartha






















