ലഡാക്കിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന ഉന്നത സൈനീകതല ചര്‍ച്ച; യുദ്ധം വേണോ വേണ്ടയോ എന്നതിന് ഇന്ന് തീരുമാനം; ഗുണമുണ്ടാകില്ലെന്ന് നയതന്ത്ര വിദഗ്ദര്‍

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇരുസേനകളുടെയും ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള സൈനികോദ്യോഗസ്ഥരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇന്ന് രാവിലെ എട്ടു മണിക്ക് ചുസുള്‍- മോള്‍ദൊ അതിര്‍ത്തി പോയിന്റില്‍ വെച്ച് ചര്‍ച്ച നടക്കും. ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘമാണ് ചര്‍ച്ചക്കെത്തുക. സൈനിക തലത്തില്‍ നടന്ന വിധ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.
3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിലുള്ളത്. എന്നാല്‍ അതിര്‍ത്തി വ്യക്തമായി നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയെന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ നിയന്ത്രണ രേഖ കണക്കാക്കുന്നതില്‍ രണ്ടുരാജ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് വ്യക്തമായി അടയാളപ്പെടുത്താനും സാധിച്ചിട്ടില്ല. ഇതേതുടര്‍ന്ന് പലതവണ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ലഡാക്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷസമാനമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്. ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തി ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് പുതിയ കമാന്‍ഡറെ നിയോഗിച്ചു. ലഫ്. സൂ ക്വിലിംഗിനെയാണ് പുതിയ കമാന്‍ഡറായി നിയമിച്ചത്.
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ ഇരു സൈനിക മേധാവിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ഇതിനിടെയാണ് ചൈന പുതിയ നീക്കം നടത്തിയത്. ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷം ജൂണ്‍ ഒന്നിന് സൂ വിനെ സൈനിക കമാന്‍ഡറായി നിയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ഇന്ന് ഇരു സൈനിക മേധാവിമാരുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്താന്‍ ഇരിക്കെ ചൈനയുടെ പുതിയ നീക്കം ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനുള്ള തീരുമാനത്തിലാണ് ചൈന എന്നാണ് പുതിയ നിയമനം നല്‍കുന്ന സൂചന. നാളെ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ 14 സൈനികരാണ് ചൈനയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തുക.
https://www.facebook.com/Malayalivartha






















