ഗര്‍ഭിണിയായ പശുവിന്‍റെ വായ തകര്‍ത്തത് ഗോതമ്പ് പൊടിയില്‍ പടക്കം പൊതിഞ്ഞ് നല്കി

പാലക്കാട് സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ ദേശീയതലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് ഗർഭിണിയായ കാട്ടാന വായിൽ മുറിവേറ്റ് ചരിഞ്ഞത്. തേങ്ങക്കുള്ളിൽ ചകിരിയോടുകൂടി വെച്ച പന്നിപ്പടക്കം കടിച്ചതോടെയാണ് ആനക്ക് ഗുരുതര പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 23ന് തിരുവിഴാംകുന്ന് വനമേഖലയിൽ കണ്ട ആന 25ന് അവശനിലയിൽ അമ്പലപ്പാറ തെയ്യംകുണ്ടിൽ വെള്ളിയാർ പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. 27നാണ് ആന ചരിഞ്ഞത്. പോസ്റ്റ് മോർട്ടത്തിലാണ് ആന ഒരു മാസം ഗർഭിണിയാണെന്ന് അറിയുന്നത്.
ഇപ്പോഴിതാ ഹിമാചല്‍പ്രദേശില്‍ ഗോതമ്ബ് പൊടിയില്‍ പൊതിഞ്ഞ പടക്കം കഴിച്ച ഗര്‍ഭിണിയായ പശുവിന്‍റെ വായ തകര്‍ന്ന് ഗുരുതരപരിക്ക്. പാലക്കാട് സ് ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞതിന് പിന്നാലെയാണ് മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്.
മെയ് 26 ന് ബിലാസ്പുരിലെ ജന്‍ഡുതയിലായിരുന്നു സംഭവം. പടക്കം ഒളിപ്പിച്ച ഗോതമ്ബ് പൊടി കഴിച്ചതിനെ തുടര്‍ന്ന് പശുവിന്‍റെ വായ പൊട്ടിത്തെറിക്കുകയായിരുന്നു. വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പശുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പശുവിന്‍റെ ഉടമസ്ഥന്‍ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പശു എട്ടുമാസം ഗര്‍ഭിണിയാണെന്ന് ഉടമസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറഞ്ഞു.
സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ സ്ഫോടക വസ്തു നിറച്ചുനല്‍കുന്നത് പ്രദേശത്ത് വ്യപകമാണെന്നും എന്നാല്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് വളര്‍ത്തു മൃഗങ്ങളായിരിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതെ സമയം സൈലന്‍റ് വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിവാദം കത്തുകയാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തിനെതിരെ ചലച്ചിത്ര-കായിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താര൦ രോഹിത് ശര്‍മ്മ (Rohit Sharma) യ്ക്കെതിരെ 'ട്രോള്‍ പൂരം'.
കാട്ടാനയെ ദ്രോഹിക്കാന്‍ മനുഷ്യന്‍ കാട്ടിയ ക്രൂരമായ മനസിനെ വിമര്‍ശിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്. എന്നാല്‍, ഈ കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രമാണ് താരത്തെ ട്രോളുകള്‍ക്ക് പാത്രമാക്കിയത്. ആന ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ഉദരത്തില്‍ കുട്ടിയാനയെ ചേര്‍ത്തുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചത്. ഇതിലെന്താണ് ട്രോളാന്‍ എന്നാണോ? താരം പങ്കുവച്ച ചിത്രത്തില്‍ ഗര്‍ഭിണിയായി നില്‍ക്കുന്നത് ഒരു കൊമ്പനാനയാണ്... ഒട്ടനവധി ആളുകളാണ് രോഹിത്തിന്റെ ഈ തെറ്റിനെ ചൂണ്ടിക്കാട്ടി ട്രോളുകള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ട്രോളുകള്‍ കുമിഞ്ഞുകൂടിയെങ്കിലും താരം ഇതുവരെ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























