Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ ... ചര്‍മത്തില്‍ തിണര്‍പ്പ് , കടുത്ത പനി; ജാഗ്രതയോടെ....

29 JUNE 2020 09:24 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.

യുഎസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമാണ്. മുംബൈയില്‍ കോവിഡ് ബാധിതയായ പതിനാലുകാരിയെ ഇതേ തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 1,64,626 ആയി. ഏഴു ദിവസത്തിനിടെ മാത്രം 31,501 പേര്‍ക്കാണ് രോഗം. ഇന്നലെ സ്ഥിരീകരിച്ചത് 5,493 പേര്‍ക്ക്. 1,208 പേരാണ് ഒരാഴ്ചയ്ക്കിടെ മരിച്ചത്. ഇന്നലെ മരണം 56. ആകെ മരണം 7,393. കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാര്‍ 57 ആയി.

അതിനിടെ, 30 വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ അതിനു ശേഷവും തുടരുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ 82,275. ഇതില്‍ 53,762 പേര്‍ ചെന്നൈയില്‍. ഇന്നലെ സംസ്ഥാനത്തു രോഗം 3,940 പേര്‍ക്ക്. ഒന്നരവയസ്സുകാരി ഉള്‍പ്പെടെ ഇന്നലെ മരണം 54. മൊത്തം മരണം 1,079. ഇതില്‍ 809 ചെന്നൈയില്‍. വിഴുപുറം ജില്ലയിലെ സെഞ്ചി ഡിഎംകെ എംഎല്‍എ മസ്താനു കോവിഡ്. ഇതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച എംഎല്‍എമാര്‍ 6.

ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ ആശുപത്രിയായ എല്‍എന്‍ജെപിയിലെ അനസ്തീസിയ വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. അഷീം ഗുപ്ത(55) കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ 2,889 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 83,077. ഇന്നലെ മരണം 65. മൊത്തം മരണം 2,623.

അതെ സമയം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. വീട്ടില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തിന് അപ്പുറമുള്ള ചന്തകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കരുതെന്നു ജനങ്ങളോടു പൊലീസ് നിര്‍ദേശിച്ചു. ഓഫിസുകളിലേക്കും അടിയന്തര ആരോഗ്യാവശ്യങ്ങള്‍ക്കും പോകുന്നതിനു തടസ്സമില്ല.
കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം എളുപ്പമാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മിഷന്‍ ബിഗിന്‍ എഗെയ്ന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ നിരവധിയാളുകള്‍ ഇവ ലംഘിക്കുന്നതായി കണ്ടെത്തി. ഇത് അവരുടെ ആരോഗ്യത്തിനു മാത്രമല്ല സമീപത്തുള്ള മറ്റുള്ളവരുടെ ആരോഗ്യത്തിനും അപകടമുണ്ടാക്കുന്നു.' മുംബൈ പൊലീസ് പറഞ്ഞു.
2 കിലോമീറ്റര്‍ ദൂരത്തിനു പുറത്തു പോയുള്ള ഷോപ്പിങ് കര്‍ശനമായി നിരോധിച്ചു. വ്യായാമത്തിനായി പുറത്തേക്കിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. വ്യായാമം വീട്ടില്‍നിന്നു 2 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തു മാത്രമാക്കി ചുരുക്കി. അവശ്യ സേവനങ്ങള്‍ക്കു മാത്രമായിരിക്കും ഇളവുകള്‍. അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ എല്ലായ്‌പ്പോഴും പാലിക്കണമെന്നും പൊലീസ് പറഞ്ഞു. മുംബൈയില്‍ 1460 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗബാധിതര്‍ 73,747 ആയി.

"

-

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (46 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (48 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends