ചൈനക്കെതിരെയുള്ള നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും; ആപ്പ് നിരോധനവും പരാമര്‍ശിക്കും; ലഡാക്ക് വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നും മോദി വിശദീകരിക്കും

കൊവിഡും ചൈനയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 4ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നതെന്നാണു സൂചന.
പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഞായറാഴ്ച ലഡാക്ക് വിഷയം മോദി പരാമര്‍ശിച്ചിരുന്നു. ചൈനയ്ക്ക് കൃത്യമായ മറുപടി തന്നെ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ മോദി, ഗല്‍വാന്‍ താഴ്വരയില്‍ ജീവന്‍മരണ പോരാട്ടം നടത്തിയ ജവാന്‍മാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണം ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
മാര്‍ച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാ?ഗമായി അണ്‍ലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടേയും വിദ?ഗ്ദ്ധസമിതികളുടേയും ശുപാര്‍ശകളുടേയും നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും എന്നതാണ് നിര്‍ണായക പ്രഖ്യാപനം. മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാല്‍ അഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. അതേസമയം വന്ദേഭാരത് മിഷന്‍ കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസര്‍വ്വീസുകള്‍.
രാജ്യത്ത് ജൂലൈ 31 വരെ സ്‌കൂളുകളും കോളേജുകളും തുറക്കില്ല. മെട്രോ സര്‍വീസും അന്താരാഷ്ട്ര വിമാന സര്‍വീസും ഇല്ല.
ബാറുകള്‍ തുറക്കില്ല. കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരും. രാത്രി കര്‍ഫ്യു 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ നിയന്ത്രണം തുടരും. സിനിമതിയേറ്റര്‍, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha