Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

വാലിന് തീപിടിച്ച് 'ഐ.എസ് ; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത

01 JULY 2020 04:38 PM IST
മലയാളി വാര്‍ത്ത

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഇത്തരം സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നത്. സമസ്ത പണ്ഡിത സഭ അംഗം ഉമര്‍ഫൈസി മുക്കം സംഘടന മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ സംഘടനയാണെന്ന് ഉമര്‍ ഫൈസി ആരോപിക്കുന്നു. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണെന്നാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കം സ്വയം കുളം തോണ്ടുന്നത് സമാനമാണ്. തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ മുസ്ലിം ലീഗ് കളമൊരുക്കുകയാണെന്നും ഉമര്‍ ഫൈസി മുക്കം ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിച്ചവരാണവര്‍. ഇസ്ലാം ഒരു സമ്പൂര്‍ണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് രാഷ്ട്രീയം അതിന്റെ തിയറിക്ക് പുറത്തല്ല. അടിസ്ഥാന തത്ത്വശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്തു മതമൗലികരാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്നു വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിത്തീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്.'- ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കം കേരളത്തിന്റെ രാഷ്ട്രീയ സമതുലിതാവസ്ഥകളെ അലോസരപ്പെടുത്തുന്നതാണ്. മുസ്ലിം ലീഗ് പോലെ പൊതുസമൂഹത്തിന് സ്വീകാര്യതയുള്ള ഒരു സംഘടന ഇത്തരമൊരു നീക്കത്തിന് മുതിരരുത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്തയുടെ മുന്‍കാല നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ സ്വീകരിച്ച നിലപാട് എടുത്ത് പറഞ്ഞാണ് ഉമര്‍ഫൈസി മുസ്ലിം ലീഗ് നീക്കത്തെ എതിര്‍ക്കുന്നത്. ഇത് സംഘപരിവാരത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതാണെന്നും ലേഖനത്തില്‍ ഉമര്‍ ഫൈസി കുറ്റപ്പെടുത്തുന്നു.

ഹകുമത്തെ ഇലാഹി എന്ന പേരില്‍ ഇസ്ലാമിക ഭരണ സങ്കല്‍പ്പത്തിലാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്. ജനാധിപത്യത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കുന്നത് അവര്‍ എതിര്‍ത്തിരുന്നു. ഇങ്ങിനെയുള്ള പാര്‍ട്ടിയുമായി എങ്ങിനെയാണ് മുസ്ലിം ലീഗിന് ധാരണയുണ്ടാക്കാന്‍ കഴിയുക. പൊതു രാഷ്ട്രീയത്തില്‍ ഇടപെട്ട് അവര്‍ മുസ്ലിം സംഘടനകളിലും അസ്വസ്ഥതയുണ്ടാക്കും. വെല്‍ഫെയര്‍ ബന്ധം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന സി.പി.എമ്മിനുള്ള ആയുധം കൂടിയാണ് സമസ്ത നേതാവിന്റെ നിലപാട് പ്രഖ്യാപനം. ലേഖനത്തിലൂടെ മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന പോരിനാണ് സമസ്ത വാതില്‍ തുറന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (25 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (40 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (48 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

Malayali Vartha Recommends