സ്ത്രീയും രണ്ടു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചു, വാവിട്ട് കരഞ്ഞുകൊണ്ട് അരികെ ഒരു വയസുകാരന്‍ മകന്‍!

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ടാവാലിയില്‍ സ്ത്രീയും രണ്ടു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ആര്‍.പി.എഫ്. സംഘം കണ്ടത് കരളലിയിക്കുന്ന കാഴ്ച.
പുലര്‍ച്ചെ 3.40-ന് അവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ കാണുന്നത് അരഞ്ഞമര്‍ന്ന മൃതദേഹങ്ങള്‍. അവയ്ക്ക് അരികിലായി ഒരു പിഞ്ചുബാലന്‍. സംഭവിച്ചതെന്തെന്നു കൂടി അറിയാതെ ട്രാക്കില്‍ നിലവിളിച്ച് അവന്‍ ഇരിക്കുന്നു.
ആര്‍.പി.എഫ്. സംഘം കുഞ്ഞിനെയെടുത്തതും അവന്‍ രക്ഷപ്പെട്ടോ എന്നു ചോദിച്ച് സമീപത്തുനിന്ന് ഒരാള്‍ ഓടിയെത്തി. പിന്നീട് കുഞ്ഞിനെ സംഘം ആശുപത്രിയിലെത്തിച്ചു. ട്രാക്കിന് തൊട്ടടുത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ അധികം പണിപ്പെടേണ്ടിവന്നില്ല.
ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് കുട്ടികളുമായി ട്രെയിനു മുന്നിലേക്കു ചാടിയതാണെന്ന് കരുതപ്പെടുന്ന സമീപവാസിയായ കിരണ്‍ എന്ന മുപ്പതുകാരിയും അഞ്ചും ആറും വയസുള്ള പെണ്‍മക്കളുമാണ് അതെന്നു മനസിലായി.
ഇ- റിക്ഷാ ഡ്രൈവറാണ് ഭര്‍ത്താവ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ഇയാള്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയും കുട്ടികളും അവിടെയില്ലായിരുന്നെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha


























