സിആര്‍പിഎഫ് ജവാനെയും ആറു വയസുള്ള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ജമ്മുകാഷ്മീരില്‍ സിആര്‍പിഎഫ് ജവാനെയും ആറു വയസുള്ള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിക്കുകയുണ്ടായി . ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്.
അനന്ത്നാഗില്‍ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു സിആര്‍പിഎഫ് ജവാനെയും ബാലനെയും സാഹിദ് ദാസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയും ചെയ്തു . വ്യാഴാഴ്ച ശ്രീനഗറിലെ മാല്‍ബാഗില്‍ സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് സാഹിദ് ദാസിനെ വകവരുത്തിയത്.
https://www.facebook.com/Malayalivartha


























